Ival Arike (From "Samadhana Pusthakam")

ഇവൾ അരികെ നിൽക്കും നേരം
ആ സുഖം തരും ഓരോ നോക്കും
നിറം തൂകി അഴകായി എന്നിൽ
പൊൻ താരകങ്ങൾ ആകെ നെഞ്ചിൽ

കണ്ണാടി പോലെ എൻ്റെ കണ്ണിൽ
മായാതെ മിന്നി നിന്ന പെണ്ണേ
എൻ പ്രണയം നീ മാത്രമേ

ഇവൾ അരികെ നിൽക്കും നേരം
ആ സുഖം തരും ഓരോ നോക്കും

മിന്നാതെ, ചിമ്മാതെ, ആരോടും മിണ്ടിടാതെ
എന്നാണോ? എന്താണോ നീ മോഹമായി?
കാണാതെ കേൾക്കാതെ ആവിൽ നിനക്കിതെന്തേ
നേരങ്ങൾ നീങ്ങാതെ നീളുന്നുവോ

നീ എൻ നെറുകിൽ മഞ്ഞായി വന്നണയും
കുളിരായി, എൻ വഴിയിൽ നിറമായി
നീ ഒരു പാട്ടിൻ തുമ്പായി എൻ കനവിൻ
ചിറകായി കാതണയും പതിവായി
പൂനിലാവിൻ നൂലുകൊണ്ടു നമ്മൾ
മോഹമേറെ കോർത്തിടുന്നു തമ്മിൽ
എൻ ഹൃദയം നീ മാത്രമേ

കണ്ണാടി പോലെ എൻ്റെ കണ്ണിൽ
മായാതെ മിന്നി നിന്ന പെണ്ണേ
എൻ പ്രണയം നീ മാത്രമേ

ഇവൾ അരികെ നിൽക്കും നേരം
ആ സുഖം തരും ഓരോ നോക്കും
നിറം തൂകി അഴകായി എന്നിൽ
പൊൻ താരകങ്ങൾ ആകെ നെഞ്ചിൽ



Credits
Writer(s): 4 Musics
Lyrics powered by www.musixmatch.com

Link