FEAR

നാമിനിയും വീഴും
പൊട്ടിയ പട്ടം പോലെ
തളരരുതേ താങ്ങുണ്ടായാൽ
വിജയം നിശ്ചയമാണേ...

ഇല കൊഴിയുന്നുണ്ടാകും
തണ്ടുലയുന്നുണ്ടാകും
ചില്ലകൾ വീണാലും പുതു മുകുളം
വരുമെന്നോർക്കുക വീണ്ടും...

മെഴുതിരിയാലെന്നും ഉരുകുന്നെ.
നെഞ്ചിനുള്ളിൽ കനവുകൾ എരിയുന്നെ.
പൊടി പടലം നിന്നെ മൂടുന്നേ...
ഇടി മിന്നൽ തീപ്പൊരി പാറുന്നേ.

ഈ ജീവിതത്തിൽ
ഓർക്കുന്നുണ്ടോ നീ
ആദ്യമായ് തോൽവിതൻ
കൈപ്പറിഞ്ഞ കാലം.
ചിന്തയാമഗ്നികൾ
ആളിയുയരുന്ന നേരം.
മെയ്യാകെ വെന്ത് വെറും
ശിലായായി നീ നിന്ന പാതയോരം.

ചുറ്റുമാളുകൾ
നഗ്നപാദരായ്
ആർത്തലച്ചു നിന്നെ
പാതാളത്തിലേക്കു താഴ്ത്തും.
നിൻ പരാചയങ്ങൾ,
കരി നിഴലായ് തലമേൽ ഉയരും.
നീയതിന്റെ കീഴിൽ
നിർജീവമായി നിൽക്കും.

മരണം കണ്ട ചാരത്തിൽ
നിന്നുയരും ചെറുവാൽ
പക്ഷി പോലെ.
കത്തും സൂര്യതാപത്തെക്കാൾ
വീറ്യമാളിപ്പദരെനം.
നെഞ്ചിനുള്ളിൽ
അന്നും ഇന്നും
ഏകലക്ഷ്യം മാത്രമെങ്കിൽ
വിജയം ഒരുനാൾ
പടിവാതിൽക്കൽ
നിന്നെ നോക്കി
പുഞ്ചിരിക്കും.

ഉയരങ്ങളിലെന്നും
മീഖാത്തിന്മീതെ
പാറിപറക്കണ
പരുന്തു പോലെ
തോൽവികൾക്കു മീതെ
ചിറകടിച്ചു നീ
പറന്നുയരേണം
വൈകാതെ
വൈകാതെ
വൈകാതെ.

ഉയരങ്ങളിൽ
അങ്ങനെയിങ്ങനെ
പാറിനടക്കണ
പറവകളായി
ഉയരുക വാനിൽ
എന്നും നെഞ്ചിനുള്ളിൽ
ആളും തീയായ്
കനവുകൾ എരിയും
അത് നിൻ വഴിയേ
തെളിവായി മാറ്റും.
നീ ഇന്നീ
ഭൂവുലകത്തിൻ
ആകാശത്തിന്
മേലേയുയരും
പറ പറക്കും
പറന്നുയരും നീ.

നാമിനിയും വീഴും
പൊട്ടിയ പട്ടം പോലെ
തളരരുതേ താങ്ങുണ്ടായാൽ
വിജയം നിശ്ചയമാണേ...

ഇല കൊഴിയുന്നുണ്ടാകും
തണ്ടുലയുന്നുണ്ടാകും
ചില്ലകൾ വീണാലും പുതു മുകുളം
വരുമെന്നോർക്കുക വീണ്ടും...



Credits
Writer(s): Anas Baadshah
Lyrics powered by www.musixmatch.com

Link