Ithiriponnoru Appathin Ullilayy (feat. Rithuraj)

ഇത്തിരി പോന്നൊരപ്പത്തിന്നുള്ളിലായ്
നിത്യം വസിക്കുന്ന ദൈവമേ
ഇത്തിരി പോന്നൊരപ്പത്തിന്നുള്ളിലായ്
നിത്യം വസിക്കുന്ന ദൈവമേ
നിൻ്റെ സ്നേഹത്തിനതിരുകൾ ഉണ്ടോ
നിൻ വാത്സല്യത്തിനു പരിധിയുണ്ടോ

ഓ ദിവ്യകാരുണ്യമേ
ജീവൻ്റെ ആധാരമേ
എന്നുള്ളിൽ തെളിയുന്ന തിരിനാളമേ
ഓ ദിവ്യകാരുണ്യമേ
ജീവൻ്റെ ആധാരമേ
എന്നുള്ളിൽ തെളിയുന്ന തിരിനാളമേ

അപരനോടെനിക്കുള്ള ക്രോധമകറ്റി ഞാൻ
അനുരഞ്ജനത്തിനു വഴിതെളിക്കാം
അപരനോടെനിക്കുള്ള ക്രോധമകറ്റി ഞാൻ
അനുരഞ്ജനത്തിനു വഴിതെളിക്കാം
ലോകത്തിൻ ദീപമായ് ഭൂമി തൻ ലവണമായ്
തീരുവാനുള്ളോരു കൃപയേകണേനിൻ സ്നേഹാഗ്നി എന്നിൽ തെളികേണമേ

ഓ ദിവ്യകാരുണ്യമേ
ജീവൻ്റെ ആധാരമേ
എന്നുള്ളിൽ തെളിയുന്ന തിരിനാളമേ
ഓ ദിവ്യകാരുണ്യമേ
ജീവൻ്റെ ആധാരമേ
എന്നുള്ളിൽ തെളിയുന്ന തിരിനാളമേ

എൻ ഹൃദയത്തിൻ്റെ വാതിൽ തുറന്നുഞാൻ ഒരുക്കിടാമിന്ന് നിനക്കൊരിടം
എൻ ഹൃദയത്തിൻ്റെ വാതിൽ തുറന്നുഞാൻ ഒരുക്കിടാമിന്ന് നിനക്കൊരിടം
അരികിൽ നീ അണയണേ വാസമായീടണേ
അരുമയായ് നീ എന്നെ മാറ്റീടണേ
നിന്നാത്മാവിൻചൈതന്യം നിറക്കേണമേ

ഇത്തിരി പോന്നൊരപ്പത്തിന്നുള്ളിലായ്
നിത്യം വസിക്കുന്ന ദൈവമേ
ഇത്തിരി പോന്നൊരപ്പത്തിന്നുള്ളിലായ്
നിത്യം വസിക്കുന്ന ദൈവമേ
നിൻ്റെ സ്നേഹത്തിനതിരുകൾ ഉണ്ടോ
നിൻ വാത്സല്യത്തിനു പരിധിയുണ്ടോ

ഓ ദിവ്യകാരുണ്യമേ
ജീവൻ്റെ ആധാരമേ
എന്നുള്ളിൽ തെളിയുന്ന തിരിനാളമേ
ഓ ദിവ്യകാരുണ്യമേ
ജീവൻ്റെ ആധാരമേ
എന്നുള്ളിൽ തെളിയുന്ന തിരിനാളമേ



Credits
Writer(s): Benny Thomas
Lyrics powered by www.musixmatch.com

Link