Bethlehemile Pulthozhuthil Malayalam Christmas Carol Song

ബേതലഹേമിലെ പുല്ത്തൊഴുത്തില്
ആരോമല് പൈതലാം ഉണ്ണി പിറന്നു
സ്വര്ഗ്ഗീയ മാലാഖ വൃന്ദമൊന്നായ്
മഹിമയെ സ്തുതിപാടുന്നേരം

വെണ്മേഘം വെളിച്ചം വീശിടുന്നു
വിണ്ദൂതര് വാഴ്ത്തി സ്തുതിച്ചിടുന്നൂ
താരകതന് ശോഭ കണ്ടു-ദൂരദേശ രാജരും
മൂരു പൊന്നു കുന്തുരുക്കം-കാഴ്ച വച്ചു കാണുവാന്

ബേതലഹേമിലെ പുല്ത്തൊഴുത്തില്
ആരോമല് പൈതലാം ഉണ്ണി പിറന്നു
സ്വര്ഗ്ഗീയ മാലാഖ വൃന്ദമൊന്നായ്
മഹിമയെ സ്തുതിപാടുന്നേരം

വിണ്ണിലെ താരകള് നാഥനെ നോക്കി
പുഞ്ചിരി തൂകിയ രാത്രി
മണ്ണിലെ മാനവര്ക്കാനന്ദമേകാന്
രാജാധി രാജന് പിറന്ന രാത്രി

ബേതലഹേമിലെ പുല്ത്തൊഴുത്തില്
ആരോമല് പൈതലാം ഉണ്ണി പിറന്നു
സ്വര്ഗ്ഗീയ മാലാഖ വൃന്ദമൊന്നായ്
മഹിമയെ സ്തുതിപാടുന്നേരം



Credits
Writer(s): Anand Kaniyadan
Lyrics powered by www.musixmatch.com

Link