Vidhuramee Yathra

വിധുരമീ യാത്ര
നീളുമീ യാത്ര
അണയാതെ നീറും നോവുമായി
അവിരാമം ഏതോ തേടലായി

രാവോ
പകലോ
വെയിലോ
നിഴലോ

ഈ മൂക യാനം തീരുമോ
ദൂരങ്ങൾ വീണ്ടും നിളുമോ

കാണാക്ഷതങ്ങൾ
കീറും പദങ്ങൾ
ഭാരങ്ങൾ പേറും ദേശാടനങ്ങൾ
അടയുന്നു വീണ്ടും വാതായനങ്ങൾ

മായുന്നു താരം
അകലുന്നു തീരം
നീറുന്നു വാനിൽ സായാഹ്നമേഘം
ഏതോ നിലാവിൻ
നീളും കരങ്ങൾ
ഈ രാവിനെ പുൽകുമോ

വിധുരമീ യാത്ര
നീലുമീ യാത്ര

വിധുരമീ യാത്ര
നീലുമീ യാത്ര

അണയാതെ നീറും നോവുമായി
അവിരാമം ഏതോ തേടലായി



Credits
Lyrics powered by www.musixmatch.com

Link