Omel Poonkuyile

ഓമൽ പൂങ്കുയിലേ വിങ്ങും മനമുരുകി
നിന്നെ തിരയുകയായ് കണ്ണേ .

ഓമൽ പൂങ്കുയിലേ വിങ്ങും മനമുരുകി
നിന്നെ തിരയുകയായ് കണ്ണേ .

കണ്ണീരിൽ നീന്തും കണ്ണിണയിൽ നീയെ
നിൻ നാമ മന്ത്രം എൻ ജീവ സ്പന്ദം
എന്നാലിനി ഒന്നാകുമോ ചൊല്ലു നീ

ഓമൽ പൂങ്കുയിലേ വിങ്ങും മനമുരുകി
നിന്നെ തിരയുകയായ് കണ്ണേ .

ല ലലലാ ലാലാ ലാലലാ

തെന്നൽ വന്നു പുല്കിയാൽ പീലി വിരിയും ആ മുഖം
വര്ണരാജി പൂവിൽ നിൻ സ്വര്ണ മേനി ഓര്മ്മയായ്
ഗിള്ളിയാരിൻ പാട്ടിൽ നിൻ കൊഞ്ചും മൊഴി ഓര്മ്മയായ്
മോഹഭംഗം എന്നിൽ ഇന്ന് മേഘദൂതിൻ ഓര്മ്മയായ്
വീണ വീണുടഞ്ഞാൽ നാദമില്ല പെണ്ണെ
നീയില്ലെങ്കിൽ എന്റെ ജീവനില്ല പൊന്നെ
എന്നാലിനി ഒന്നാകുമോ ചൊല്ലു നീ?

ഓമൽ പൂങ്കുയിലേ വിങ്ങും മനമുരുകി
നിന്നെ തിരയുകയായ് കണ്ണേ .

കണ്ണീരിൽ നീന്തും കണ്ണിണയിൽ നീയെ
നിൻ നാമ മന്ത്രം എൻ ജീവ സ്പന്ദം
എന്നാലിനി ഒന്നാകുമോ ചൊല്ല് നീ?

വീശും ഈറൻ കാറ്റിലും വേനലിന്റെ താപമോ?
പാല് ചൊരിഞ്ഞ ചന്ദ്രികേ തോഴി ഇല്ല മാഞ്ഞു പോയ്
പൂമരമേ കേഴുനീ കൂന്തൽ ഇല്ല ചൂടുവാൻ
ഏഴു വര്ണ ചന്ദമേ ബിന്ദുവായലിഞ്ഞു പോയ്
ദേവിയില്ല കോവിലിൽ പൂജ എന്തിനായിനി?
വേദനിക്കും ഓര്മയിൽ ഞാൻ എരിഞ്ഞു തീരുമോ?
എന്നാലിനി ഒന്നാകുമോ ചൊല്ല് നീ?

ഓമൽ പൂങ്കുയിലേ വിങ്ങും മനമുരുകി
നിന്നെ തിരയുകയായ് കണ്ണേ .

കണ്ണീരിൽ നീന്തും കണ്ണിണയിൽ നീയെ
നിൻ നാമ മന്ത്രം എൻ ജീവ സ്പന്ദം
എന്നാലിനി ഒന്നാകുമോ ചൊല്ല് നീ?



Credits
Writer(s): Victan Paul Edmund, Manakombu Gopalakrishnan
Lyrics powered by www.musixmatch.com

Link