Kaana Mullal (Duet)

കാണാമുള്ളാല് ഉള്നീറും നോവാണനുരാഗം
നോവുമ്പോളും തേനൂറും സുഖമാണനുരാഗം
എന്നില് നീ നിന്നില് ഞാനും പതിയെ പതിയെ
അതിരുകളുരുകി അലിയേ

ഏറെ ദൂരെയെങ്കില് നീ എന്നുമെന്നെയോര്ക്കും
നിന്നരികില് ഞാനണയും, കിനാവിനായ് കാതോര്ക്കും
വിരഹമേ, ആ ആ
വിരഹമേ നീയുണ്ടെങ്കില്
പ്രണയം
പടരും സിരയിലൊരു തീയലയായ്
കാണാ മുള്ളാല് ഉള്നീറും നോവാണനുരാഗം

നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവില് പൂവണിയും വസന്തമാണനുരാഗം
കദനമേ
കദനമേ നീയില്ലെങ്കില്
പ്രണയം
തളരും വെറുതെയൊരു പാഴ് വുരിയായി

കാണാ മുള്ളാല് ഉള്നീറും നോവാണനുരാഗം
നോവുമ്പോളും തേനൂറും സുഖമാണനുരാഗം
എന്നില് നീ നിന്നില് ഞാനും പതിയെ പതിയെ
അതിരുകളുരുകി അലിയേ



Credits
Writer(s): Bijibal, Varma Santhosh
Lyrics powered by www.musixmatch.com

Link