Ponne Ponnambili (Form "Harikrishnans")

പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ

പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം
വിണ്ണിൻ വാർത്തിങ്കളേ ഇങ്ങ് താഴേ മാനത്ത് വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ട് കവർന്നു നല്കാം
കൺകളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ട് തൊടാം

മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ്
നേരിൽ കതിർമഴയായി പെയ്തുണരുമ്പോൾ തേന്മൊഴിയഴക്
കണ്ണീർതുമ്പി നിന്റെ പവിഴച്ചുണ്ടിൽ
പനിനീർപൂവിതളായ് മെല്ലെ വിരിഞ്ഞു പൂഞ്ചിരിയഴക്
മിന്നാമിനി നിനക്കായിരം കൂട്
കൂട്ടിനുറങ്ങാൻ തൂവെണ്ണിലവ്

പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം
വിണ്ണിൻ വാർത്തിങ്കളേ ഇങ്ങ് താഴേ മാനത്ത് വാ

ചക്കരപ്പൂച്ച കളിക്കൂട്ടരുമായി
ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിൻ കൂടരികേ
കണിയാൻകാക്ക കളികീർത്തനം പാടി
കടിഞ്ഞൂൽ കണ്മണിയുടെ കല്യാണം ചൊല്ലും നിൻ കാതുകളിൽ
വേണ്ടേ, വേണ്ട, എങ്ങും പോകേം വേണ്ട
ഈ അമ്പിളിക്കുഞ്ഞ് ഞങ്ങൾക്കുള്ളതല്ലേ

പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം
വിണ്ണിൻ വാർത്തിങ്കളേ ഇങ്ങ് താഴേ മാനത്ത് വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവർന്നു നല്കാം
കൺകളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം

പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം
വിണ്ണിൻ വാർത്തിങ്കളേ ഇങ്ങ് താഴേ മാനത്ത് വാ

Credits
Writer(s): Kaithapram, Ouseppachan
Lyrics powered by www.musixmatch.com

Link