Keli Vipinam

കേളീവിപിനം വിജനം
മേലെ ഇരുളും ഗഗനം
മണ്ണിൽ നിശതൻ നിറകലികകളോ?
കണ്ണിൽ കനവിൻ കതിർമലരുകളോ വിരിവൂ?

കേളീവിപിനം വിജനം
മേലെ ഇരുളും ഗഗനം

ഏകതാരയെന്നപോൽ പോവതാരെ കാണുവാൻ
പേടിയെന്തു കൺകളിൽ, പേടമാനെ ചൊല്ലു നീ
പൂഞ്ചിറകോലും കാഞ്ചനനാഗം
പറന്നു നേരെ വന്നണഞ്ഞുവോ?

കേളീവിപിനം വിജനം
മേലെ ഇരുളും ഗഗനം

നീലരാവിൻ നന്ദിനി പോലെ വന്ന നാഗിനി
പാടുവാൻ മറന്നപോൽ ആടിയാടി നില്പൂ നീ
കൺകളിൽ നിന്നോ, ചെങ്കനൽ പാറി
കളഞ്ഞുവോ നിറന്ന നിൻ മണി?

കേളീവിപിനം വിജനം
മേലെ ഇരുളും ഗഗനം
മണ്ണിൽ നിശതൻ നിറകലികകളോ?
കണ്ണിൻ കനവിൻ കതിർമലരുകളോ വിരിവൂ?



Credits
Writer(s): O.n.v. Kurup, S P Venkatesh
Lyrics powered by www.musixmatch.com

Link