Oru Paatonnu Paadan

ഇന്നൊരു പാട്ടൊന്ന് പാടാൻ മറന്നതെന്തേ
ചെല്ല ചെല്ലചെറുകിളിയേ, ഹോഹോ ഓഹോ
കൂട്ടൊന്നു കൂടാൻ വരില്ലേ കൂടെ
കൊഞ്ചി കൊഞ്ചി കൊല്ലും കിളിയേ

കണ്ണിൽ പളുങ്കിൻ ചില്ലിനകത്ത്
മിന്നിമിന്നി തെളിഞ്ഞതെന്തേ ഓഹോ
നോട്ടത്തിൽ കണ്ണ് പിടഞ്ഞതെന്തേ
ചൊല്ലൂ ചൊല്ലൂ ചെല്ലക്കിളിയെ
ഇന്നൊരു പാട്ടൊന്ന് പാടാൻ മറന്നതെന്തേ
ചെല്ല ചെല്ല ചെറുകിളിയേ

വന്നൊരു കഥ പറയാൻ പിന്നെ കളിപറയാൻ
കാതിൽ മധു ചൊരിയാൻ
പുലർമഞ്ജരി തൻ നറു പുഞ്ചിരിപോൽ
ചാരെ നീയണയൂ

ചെല്ലക്കുരുവിക്ക് കുറിമാനം കുറിച്ചയക്കും
കാറ്റിൻ ചിറകുകളെ
കൊണ്ട് കൊടുക്കാം കരളിൻ്റെ കരളിൽ നിന്നും
പാട്ടിൻ പല്ലവികൾ ഓ

കണ്ടൊരു കനവുകളിൽ
നിൻ്റെ മിഴിയിണകൾ ദീപം തെളിച്ചുവച്ചൂ
കുളിരമ്പിളി തൻ നിറപൗർണ്ണമിയിൽ
നീയെന്നരികിൽ വന്നു

സ്വർണ്ണവിളക്കിൻ്റെ വേളിച്ചെപ്പിൽ പുടവ തന്നു
നാദസ്വരമുയർന്നു
സ്വപ്നരഥത്തിനു വഴി വിളക്കായി വന്നു
വാനിൻ താരകളെ...

പാട്ടൊന്ന് പാടാൻ മറന്നതെന്തേ
ചെല്ല ചെല്ലചെറുകിളിയേ, ഹോഹോ ഓഹോ
കൂട്ടൊന്നു കൂടാൻ വരില്ലേ കൂടെ
കൊഞ്ചി കൊഞ്ചി കൊല്ലും കിളിയേ

കണ്ണിൽ പളുങ്കിൻ ചില്ലിനകത്ത്
മിന്നിമിന്നി തെളിഞ്ഞതെന്തേ ഓഹോ
നോട്ടത്തിൽ കണ്ണ് പിടഞ്ഞതെന്തേ
ചൊല്ലൂ ചൊല്ലൂ ചെല്ലക്കിളിയെ



Credits
Writer(s): Shibu Chakravarthy, Deepak Dev
Lyrics powered by www.musixmatch.com

Link