Aadhya Vasanthame

ആ ... ആ ... ആ... ആ... ആദ്യവസന്തമേ ...
ആദ്യവസന്തമേ ഈ മൂകവീണയിൽ ഒരു ദേവഗീതമായി നിറയുമോ
ആദ്യവർഷമേ തളിരിലത്തുമ്പിൽ ഒരു മോഹബിന്ദുവായ് കൊഴിയുമോ
(ആദ്യവസന്തമേ.)

ഏഴഴകുള്ളൊരു വാർമയിൽ പേടതൻ സൌഹൃദപ്പീലികളോടെ (2)
മേഘപടം തീർത്ത വെണ്ണിലാക്കുമ്പിളിൽ (2)
സാന്ത്വനനാളങ്ങളോടെ ...
ഇതിലേ വരുമോ. ഇതിലേ വരുമോ.
രാവിന്റെ കവിളിലേ മിഴിനീർപ്പൂവുകൾ പാരിജാതങ്ങളായ് മാറാൻ.
(ആദ്യവസന്തമേ.)

പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു വൈഢൂര്യരേണുവെ പോലെ (2)
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
മംഗളചാരുതയേകാൻ ...
ഇതിലേ വരുമോ. ഇതിലേ വരുമോ ...
അണയുമീ ദീപത്തിൻ കാണാങ്കുരങ്ങളിൽ സ്നേഹതന്തുക്കളായ് അലിയാൻ.
(ആദ്യവസന്തമേ.)



Credits
Writer(s): Raveendran
Lyrics powered by www.musixmatch.com

Link