Maalaga Pole Makale

മാലാഖ പോലെ മകളേ നീ മടി മേലേ
പാലാഴി തുള്ളി വരവായി അകമാകേ
പുണ്യം കുടഞ്ഞ പനിനീരില്
നീരാടുമെന്റെ നിധിയേ
വാലിട്ടു കണ്ണിലെഴുതീടാം
വാത്സല്യമെന്ന മഷിയേ
ഇളനീരിന് പുഴ പോലേ
നിറയൂ നീ ഉയിരാകേ
മാലാഖ പോലെ മകളേ നീ മടി മേലേ
പാലാഴി തുള്ളി വരവായി അകമാകേ

പകലുകളുരുകിയ നാളിലും
പനിമതി വിളറിയ രാവിലും
ഇവളുടെ അഴലിനു കാവലായ്
മിഴിയിണ നനയുമോരമ്മ ഞാന്
അക്ഷരം സ്വന്തമാകുവാന്
ഇവളാദ്യമായ് യാത്ര പോയ നാള്
ഓര്ക്കുവാന് വയ്യ കണ്മണീ
ചുടുകണ്ണുനീര് വീണ നിന്മുഖം
ദൂരത്തെ മാനത്തോ മിന്നും
താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെന് പൊന്മുത്തേ
ദൂരെ ദൂരത്തെ മാനത്തോ മിന്നും
താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെന് പൊന്മുത്തേ

ഇളവെയിലിവളുടെ മെയിലായ്
ഇതളുകളണിയുകയല്ലയോ
പുതുമഴയിവളുടെ ഉള്ളിലായ്
സ്വരമണി വിതറുകയല്ലയോ
കൊഞ്ചലൂറുന്ന ചുണ്ടുകള്
പുതുപുഞ്ചിരിച്ചെണ്ടു ചൂടിയോ
അന്നുതൊട്ടെന്റെ ജീവനില്
ഒരു മിന്നലാളുന്ന കണ്ടുഞാന്
സ്നേഹത്തിന് മുറ്റത്തൊ നിന്നും
സ്വപ്നത്തിന് ലോകത്തോ ചെല്ലാന്
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ
പെയ്യും സ്നേഹത്തിന് മുറ്റത്തൊ നിന്നും
സ്വപ്നത്തിന് ലോകത്തോ ചെല്ലാന്
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ
മാലാഖ പോലെ മകളേ നീ
ആ ആ ആ ആ ആ



Credits
Writer(s): Sejo John, Vayalar Sarathchandra Varma
Lyrics powered by www.musixmatch.com

Link