Neelakkuyile Cholloo

ആ ആഹാ ആഹാ, ആ ആഹാ ആഹാ

നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെക്കണ്ടോ?
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാരത്തേൻ കുടം വരുമോ?
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെത്തുമെന്നോ?
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാ
നെത്തുമെന്നോ കള്ളനെന്നുമെന്നോ?
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെക്കണ്ടോ?

കതിവന്നൂർ പുഴയോരം കതിരാടും പാടത്ത്
പൂമാലപ്പെണ്ണിനേ കണ്ടോ?
കണിമഞ്ഞൾ കുറിയോടെ ഇളമഞ്ഞിൻ കുളിരോടെ
അവനെന്നെത്തേടാറുണ്ടോ?
ആ പൂങ്കവിൾ വാടാറുണ്ടോ?
ആരോമലീ ആതിരരാത്രിയിൽ അരികെ വരുമോ?
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെക്കണ്ടോ?
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാരത്തേൻ കുടം വരുമോ?

അയലത്തെക്കൂട്ടാളർ കളിയാകിച്ചൊല്ലുമ്പോൾ
നാണം തുളുമ്പാറുണ്ടോ?
കവിളത്തെ മറുകിന്മേൽ വിരലോടിച്ചവളെന്റെ
കാരിയം ചൊല്ലാറുണ്ടോ?
ആ പൂമിഴി നിറയാറുണ്ടോ?
അവളമ്പിളിപ്പാൽക്കുടം തൂവിയെന്നരികെവരുമോ?

നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെക്കണ്ടോ?
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാരത്തേൻ കുടം വരുമോ?
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെന്നുമെന്നോ?
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെന്നുമെന്നോ?
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെക്കണ്ടോ?



Credits
Writer(s): Kaithapram, M G Radhakrishnan
Lyrics powered by www.musixmatch.com

Link