Loka Samastha

ലോകാ സമസ്താ സുഖിനോ ഭവന്തു
നെഞ്ചോടു ചേർത്തു ജപിക്കാം
സൂര്യൻ്റെ ജാലക വാതിൽ തുറക്കാം
നക്ഷത്രരാജ്യം ജയിക്കാം

ഉയരത്തോടുയരത്തിൽ പൊങ്ങി പോകാം
ആകാശനാളം കൊളുത്താം
കണ്ണെത്താ ദൂരങ്ങൾ സ്വപ്നം കാണാം
ആശാ വസന്തം തിരക്കാം

ലോകാ സമസ്താ സുഖിനോ ഭവന്തു
നെഞ്ചോടു ചേർത്തു ജപിക്കാം

മതിലുകൾ കെട്ടി കെടച്ചു മറച്ചൊരു നാലതിരില്ലല്ലോ
വൈരം രാകിമിനുക്കി ഒരുക്കിയ വാൾമുനയില്ലല്ലോ
തൊട്ടു കൊളുത്തുമ്പോൾ, ആളും ജ്വാലകളല്ലല്ലോ
ഉള്ളു നിറഞ്ഞുയരും, സ്നേഹ ജ്വാലാമുഖമല്ലോ
എരിയുമ്പോൾ എങ്ങനെ ഞാൻ പുഞ്ചിരി തൂകും
തംബുരു ഞാനെങ്ങനെ മീട്ടും

ഇവിടെ കണ്ടത് കാരുണ്യത്തിൻ ബുദ്ധ വിഹാരങ്ങൾ
ഇവിടെ കേട്ടത് മാ നിഷാദ രോദന കാവ്യങ്ങൾ
കരയുകയില്ലിനി നാം, ചുടു കണ്ണീർ കൈവഴിയിൽ
പിടയുകയില്ലിനി നാം, ഈ ശോണിത സന്ധ്യകളിൽ

ലോകാ സമസ്താ സുഖിനോ ഭവന്തു
നെഞ്ചോടു ചേർത്തു ജപിക്കാം
കണ്ണെത്താ ദൂരങ്ങൾ സ്വപ്നം കാണാം
ആശാവസന്തം തിരക്കാം



Credits
Writer(s): Kaithapram, Jassie Gift, Raju George
Lyrics powered by www.musixmatch.com

Link