Aadimekha

ഓ ഹോ ഹോഹഹോ ഓ ഹോ ഹോഹഹോ ഓ ഹോ ഹോഹഹോഓ ഹോ ഹോഹഹോഓ ഹോ ഹോഹഹോ (ഹോ ഏലേലോ ഹോ ഏലേലോ ഹോ ഏലേലോ ഹോ ഏലേലോ ഹോ ഏലേലോ)(ഓ ഹോയ്)
(തക തക തെയ് തക തക തെയ് തക തക തെയ്)(ഹോ ഹോയ്)

ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി
ഏലയ്യാ ഏലയ്യാ ഏലേ ഏലയ്യാ
ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി
കാറ്റ് പോലെ നീറ്റിൽ നീന്തി വാ
(ഏലേ ഏലയ്യാ)
ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി
കാറ്റ് പോലെ നീറ്റിൽ നീന്തി വാ
ഉരുവമാർന്നുണർന്നു ചുറ്റി ചുരുളലയ്ക്കൂ കൂപ്പുകുത്തി
അക്കരയ്ക്കൊരുരു പറക്കയായു്
ഹൈ വാ
ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി
കാറ്റ് പോലെ നീറ്റില് നീന്തി വാ

(തെയ് തക തക തെയ് തക തക തെയ് തക തക തെയ്)
(ജുമ്പോ ഹോയ് ജുമ്പോ ഹോയ്ജുമ്പോ ഹോയ്ജുമ്പോ ഹോയ്ജുമ്പോ ഹോയ്ജുമ്പോ ഹോയ്)
(തെയ് തക തക തെയ് തക തക തെയ്തക തക തെയ്തക തക തെയ്തക തക തെയ്)

മിന്നലിന്റെ മാമരം പൊന്നിലീര്ന്നൊരുശിരുമായ്
വീതുളിക്ക് വാതു വെച്ച വീരസിംഹമേ
ഓ മിന്നലിന്റെ മാമരം പൊന്നിലീര്ന്നൊരുശിരുമായ്
വീതുളിക്ക് വാതു വെച്ച വീരസിംഹമേ
ഉയിരിനെ ബലിനല്കി കാക്കുമീ ബറാമിമാർ
ഉയിരിനെ ബലിനല്കി കാക്കുമീ ബറാമിമാർ
വിരുതിനാൽ വിയർപ്പണിഞ്ഞൊരീ ഉരുക്കളേ

ആനന്ദപ്പൂന്തുടി കൊട്ടി ആരംഭച്ചേങ്കിലമുട്ടി
ആരാരിന്നമ്പിളിവട്ടപ്പൊട്ടണിയെന്നൊരു പെൺകൊടി പൂങ്കൊടി
ആനന്ദപ്പൂന്തുടി കൊട്ടി ആരംഭച്ചേങ്കിലമുട്ടി
ആരാരിന്നമ്പിളിവട്ടപ്പൊട്ടണിയെന്നൊരു പെൺകൊടി പൂങ്കൊടി
അമ്മാനത്തോണിക്കുള്ളിൽ കുഞ്ഞാനച്ചന്തം പോലെ

(തിത്താര തിമൃത തെയ്യത്തോം
ഹേ ഹേ ഹേയ്
ഏലയ്യ ഏലയ്യ ഏലേലയ്യ
തക തക തെയ് തക തോം
ഏലയ്യ ഏലയ്യ ഏലേലയ്യ ഏലേലയ്യ)

ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി
കാറ്റു പോലെ നീറ്റിൽ നീന്തി വാ(ഏലേ ഏലയ്യ)

(ഓ തെയ് തക താരാ തെയ് തക താരാതെയ് തക താരാ)
ഹോയു് തെയ് തക താരാ ഓ തെയ് തക താരാ തെയ് തക താരാ ഹോയ് തെയ് തക താരാ)

മൽഹബ പറന്നു പോം കപ്പലിന്റെ ചാലുകൾ
സൂര്യഗോളമസ്തമിച്ച രാജവീഥികൾ
മൽഹബ പറന്നു പോം കപ്പലിന്റെ ചാലുകൾ
സൂര്യഗോളമസ്തമിച്ച രാജവീഥികൾ
ഇനിയൊരു സൂര്യനെ നെഞ്ചിലേറ്റു വാങ്ങുവാൻ
ഇനിയൊരു സൂര്യനെ നെഞ്ചിലേറ്റു വാങ്ങുവാൻ
ഉരുവിനായൊരുക്കുമോ തിളച്ച നൊമ്പരം
പൂശാലിക്കാവടിയേന്തി കാറ്റാടിക്കുന്നിനു മേലേ
വേലനുംവേലത്തിക്കൊരിണ്ടലു് പോക്കണ വേലായുധനേ
പൂശാലിക്കാവടിയേന്തി കാറ്റാടിക്കുന്നിനു മേലേ
വേലനുംവേലത്തിക്കൊരിണ്ടലു് പോക്കണ വേലായുധനേ
ശംഖുണ്ടേ ശങ്കരനൂതി പൊൻപാണ്ടിത്തേരു വലിക്കാൻ
ആരുണ്യപ്പഴനിച്ചാഞ്ചാട്ടം

(ഓ ഓ ഓ ഏലയ്യ ഏലയ്യ ഏലേലയ്യ
തക തക തെയ്യു് തക തോം
ഏലയ്യ ഏലയ്യ ഏലേലയ്യ ഏലേലയ്യ)

ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി
കാറ്റു് പോലെ നീറ്റില് നീന്തി വാ (ഏലേ ഏലയ്യ)
ഉരുവമാര്ന്നുണര്ന്നു ചുറ്റി ചുരുളലയ്ക്കൂ കൂപ്പുകുത്തി
അക്കരയ്ക്കൊരുരു പറക്കയായു്(ഹേയ്)
ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി
കാറ്റു് പോലെ നീറ്റിൽ നീന്തി വാ(ഏലേ ഏലയ്യ)
ആടിമേഘച്ചൂടുവറ്റി കാടി പോലെ കടലിരമ്പി
കാറ്റ് പോലെ നീറ്റില് നീന്തി വാ



Credits
Writer(s): Gireesh Puthenchery, Santhosh Varma, Alex Paul
Lyrics powered by www.musixmatch.com

Link