Ambalakkara Thechikkavilu

അമ്പലക്കരെ തെച്ചിക്കാവില് പൂരം
അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം
റെയ് റെയ് സാരോ റെയ് സാരോ
റെയ് റെയ് സാരോ റെയ് സാരോ
അമ്പലക്കരെ തെച്ചിക്കാവില് പൂരം അമ്പത്തൊമ്പത്തു കൊമ്പന്മാരുടെ പൂരം
അമ്പലക്കരെ തെച്ചിക്കാവില് പൂരം അവിട മ്പത്തൊമ്പത്തു കൊമ്പന്മാരുടെ പൂരം
പാണ്ടി മെയ്യാണ്ടി മേളം പടയിളക്കത്തിനോളം പാണ്ടി മെയ്യാണ്ടി മേളം പടയിളക്കത്തിനോളം
പൂരം കാണാൻ നീയും പോരടീ പെണ്ണെ
അമ്പലക്കരെ തെച്ചിക്കാവിലെ പൂരം അവിടെ
അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം

തന തിന തിന്നാനാ താനതിന്നാനാ
കാണിക്കുന്നിറങ്ങി ക്കൈത തോടും താണ്ടി
പെണ്ണെ ഞാൻ കൊണ്ടു പോകാം നിന്നെ
മഞ്ഞിൻ മണിയുതിരും രാവിൻ നാട്ടുവഴി
പെണ്ണെ ഞാൻ കൊണ്ടു പോകാം നിന്നെ
നീലമാല പോലെ മിന്നാമിന്നിക്കൂട്ടം
ആ ചക്കര പ്പാടം നീളെ തോരണങ്ങൾ തീർക്കെ
കേട്ടില്ലേ നീ കാറ്റിന്റെ മംഗല്യരാഗം
ആ മുളം കൂട്ടിലെ കിളിപ്പെണ്ണിനു കല്യാണരാവ്
അമ്പലക്കരെ തെച്ചിക്കാവില് പൂരം അവിടെ
അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം

തെന്നും കുപ്പിവള കണ്ണിൽ കരിമഷിയും
രാപ്പെണ്ണിനു മൂക്കുത്തി ചേല്
ചിലമ്പിൻ മണികിലുക്കി കാൽത്തള താളം കൊട്ടി
പൂരത്തിനു പോണൂ പൂഞ്ചോല
കല്ലുമാല ചാർത്തി ഹേ ചാന്തുപൊട്ടു കുത്തീ
കോടി ചേല ചുറ്റി കാത്തുനിൽക്കണ നീലീ
വന്നില്ലേ നീ മാരന്റെ കൊതുമ്പുവള്ളം
ഈ വിളക്കൂതാൻ കാത്തു നിൽക്കണ താന്തോന്നിക്കാറ്റ്
അമ്പലക്കരെ തെച്ചിക്കാവില് പൂരം അവിട മ്പത്തൊമ്പത്തു കൊമ്പന്മാരുടെ പൂരം
പാണ്ടി മെയ്യാണ്ടി മേളം പടയിളക്കത്തിനോളം പാണ്ടി മെയ്യാണ്ടി മേളം പടയിളക്കത്തിനോളം
പൂരം കാണാൻ നീയും പോരടീ പെണ്ണെ
അമ്പലക്കരെ തെച്ചിക്കാവിലെ പൂരം അവിടെ
അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം



Credits
Writer(s): Alex Paul, Renjith
Lyrics powered by www.musixmatch.com

Link