Ashtapatheelayam

അഷ്ടപദീലയം തുള്ളി തുളുമ്പുന്ന
അമ്പലപ്പുഴയിലെ നാലമ്പലത്തിൽ
അഷ്ടപദീലയം തുള്ളി തുളുമ്പുന്ന
അമ്പലപ്പുഴയിലെ നാലമ്പലത്തിൽ
നെയ്ത്തിരി കത്തുന്ന കൽവിളക്കും ചാരീ
നിർധനൻ ഞാൻ മിഴിപൂട്ടിനിന്നൂ
അഷ്ടപദീലയം തുള്ളി തുളുമ്പുന്ന
അമ്പലപ്പുഴയിലെ നാലമ്പലത്തിൽ
നെയ്ത്തിരി കത്തുന്ന കൽവിളക്കും ചാരീ
നിർധനൻ ഞാൻ മിഴിപൂട്ടിനിന്നൂ

ഹൃദയത്തിലുരുക്കാത്ത ദാരിദ്ര്യദുഃഖമാം
വെണ്ണയും കണ്ണീരാം പാൽക്കിണ്ണവും
ഹൃദയത്തിലുരുക്കാത്ത ദാരിദ്ര്യദുഃഖമാം
വെണ്ണയും കണ്ണീരാം പാൽക്കിണ്ണവും
ഗോകുല പാലകനേകുവാൻ നിന്ന ഞാൻ
വൃന്ദാവന കുളിർ തെന്നലായീ
വൃന്ദാവന സാരംഗമായി
അഷ്ടപദീലയം തുള്ളി തുളുമ്പുന്ന
അമ്പലപ്പുഴയിലെ നാലമ്പലത്തിൽ
നെയ്ത്തിരി കത്തുന്ന കൽവിളക്കും ചാരീ
നിർധനൻ ഞാൻ മിഴിപൂട്ടിനിന്നൂ

കണ്ണനെ കാണാതെ തളർന്നു ഞാൻ കളിത്തട്ടിൽ
കൃഷ്ണഗാഥ പാടീ വീണുറങ്ങി
കണ്ണനെ കാണാതെ തളർന്നു ഞാൻ കളിത്തട്ടിൽ
കൃഷ്ണഗാഥ പാടീ വീണുറങ്ങി
ശംഖൊലി കേട്ടു ഞാനുണർന്നപ്പോൾ
കണികണ്ടു നിൻ തിരുമാറിലെ വനമാലയും
നിൻ വിരലൊഴുകും മുരളികയും

അഷ്ടപദീലയം തുള്ളി തുളുമ്പുന്ന
അമ്പലപ്പുഴയിലെ നാലമ്പലത്തിൽ
നെയ്ത്തിരി കത്തുന്ന കൽവിളക്കും ചാരീ
നിർധനൻ ഞാൻ മിഴിപൂട്ടിനിന്നൂ

അഷ്ടപദീലയം തുള്ളി തുളുമ്പുന്ന
അമ്പലപ്പുഴയിലെ നാലമ്പലത്തിൽ
നെയ്ത്തിരി കത്തുന്ന കൽവിളക്കും ചാരീ
നിർധനൻ ഞാൻ മിഴിപൂട്ടിനിന്നൂ...



Credits
Writer(s): M G Radhakrishnan
Lyrics powered by www.musixmatch.com

Link