Mozhikalum Maunangalum (Male Vocals)

മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ്
തിരകളും തീരവും, ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ
ആരും കാണാതെ പൂവണിഞ്ഞു
മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ്
തിരകളും തീരവും, ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ
ആരും കാണാതെ പൂവണിഞ്ഞു

ഇളംതെന്നലേ മഞ്ഞുപ്പൂക്കളെ, കുളിരോളമേ നിറവാനമേ
ഇതു മുൻപ് നാം പ്രണയാർദ്രമായി പറയാൻ മറന്ന കഥയോ?
മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ്

പൂവേ പൂവിന്നൊരു വണ്ടിൻ ചുണ്ട് വിളിച്ചു, മെല്ലെ വിളിച്ചു
നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു, ഉള്ളം മൊഴിഞ്ഞു
അനുരാഗം ദിവ്യം അനുരാഗം ആരുമറിയാക്കനവായ്
അവളെന്നുമീ മലർവാടിയിൽ, സ്നേഹപ്പൂവേ നിന്നെത്തേടി അലയുന്നിതാ
ഇളംതെന്നലേ മഞ്ഞുപ്പൂക്കളെ, കുളിരോളമേ നിറവാനമേ
ഇതു മുൻപ് നാം പ്രണയാർദ്രമായി പറയാൻ മറന്ന കഥയോ?
മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ്

കാണാനേരത്തൊന്നു കാണാൻ നെഞ്ചു പിടഞ്ഞു ഏറെ പിടഞ്ഞൂ
ഹോ, മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ, എന്നെ നിനച്ചൂ
ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നെ തിരഞ്ഞോ?
അറിയാതെ എന്നിൽ അറിയാതെ വന്നൂ
മനസ്സിന്റെ മയിൽപ്പീലി ഉഴിയുന്നുവോ
മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ്
തിരകളും തീരവും, ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ
ആരും കാണാതെ പൂവണിഞ്ഞു

ഇളംതെന്നലേ മഞ്ഞുപ്പൂക്കളെ, കുളിരോളമേ നിറവാനമേ
ഇതു മുൻപ് നാം പ്രണയാർദ്രമായി പറയാൻ മറന്ന കഥയോ?
ഇളംതെന്നലേ മഞ്ഞുപ്പൂക്കളെ, കുളിരോളമേ നിറവാനമേ
ഇതു മുൻപ് നാം പ്രണയാർദ്രമായി പറയാൻ മറന്ന കഥയോ?

Credits
Writer(s): Dev Deepak, Panachoor Anilkumar
Lyrics powered by www.musixmatch.com

Link