Mindaathathende (From "Vishnulokam")

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്
തേനൊലിയോ തേങ്ങലോ.
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്
തേനൊലിയോ തേങ്ങലോ.
കണ്ണീര്ക്കയത്തിന്നക്കരെയോരത്ത് .
ദൂരേക്ക് ദൂരേയമ്പിളി കൊമ്പത്ത് .
പൊന്തൂവല് ചേലുണരാൻ
പൊന്തൂവല് ചേലുണരാൻ
കൂടെപ്പോരുന്നോ.
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ

മായികരാവിന് മണിമുകില് മഞ്ചലില് .
വിണ്ണിന് മാറിലേക്ക് നീ വരുന്നുവോ .
മായികരാവിന് മണിമുകില് മഞ്ചലില് .
വിണ്ണിന് മാറിലെക്കിറങ്ങുമെങ്കില് .
പോന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ .
മഞ്ഞില വീശി വീശി ഉറക്കാനാളുണ്ടേ .
ഓ...
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ

താരണിമേടയില് നിറമിഴി നാളമായ് .
ഇനിയും മറഞ്ഞു നില്പ്പതെന്തിനാണ് നീ .
താരണി മേടയില് നിറമിഴി നാളമായ് .
ഇനിയും മറഞ്ഞു നില്പ്പതെന്തിനാണ് .
പൂക്കില മെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ.
ഇത്തിരികൂട്ടില് പൂപ്പട കൂട്ടാനാളുണ്ടേ ...

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്
തേനൊലിയോ തേങ്ങലോ.
തേനൊലിയോ തേങ്ങലോ
കണ്ണീര്ക്കയത്തിന്നക്കരെയോരത്ത് .
ദൂരേക്ക് ദൂരേയമ്പിളി കൊമ്പത്ത് .
പൊന്തൂവല് . ചേലുണരാന് .
പൊന്തൂവല് . ചേലുണരാന് .
കൂടെപ്പോരുന്നോ.
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ



Credits
Writer(s): Kaithapram, Raveendran
Lyrics powered by www.musixmatch.com

Link