Innayolam

ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലർത്തി
എൻ്റെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ
എൻ്റെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ

എൻ്റെ പാപ ഭാരമെല്ലാം
തൻ്റെ ചുമലിൽ ഏറ്റു കൊണ്ട്
എനിക്കായ് കുരിശിൽ മരിച്ചൂ
എൻ്റെ യേശു എത്ര നല്ലവൻ
എനിക്കായ് കുരിശിൽ മരിച്ചൂ
എൻ്റെ യേശു എത്ര നല്ലവൻ

എൻ്റെ ആവശ്യങ്ങളറിഞ്ഞു
ആകാശത്തിൻ കിളി വാതിൽ തുറന്ന്
എല്ലാം സമൃദ്ധിയായി നൽകീടുന്ന, എൻ്റെ യേശു നല്ലയിടയൻ
എല്ലാം സമൃദ്ധിയായി നൽകീടുന്ന, എൻ്റെ യേശു നല്ലയിടയൻ

മനോഭാരത്താൽ അലഞ്ഞു
മനോവേദനയാൽ പിടഞ്ഞു
മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ
എൻ്റെ യേശു എത്ര നല്ലവൻ
മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ
എൻ്റെ യേശു എത്ര നല്ലവൻ

രോഗ ശയ്യയിൽ എനിക്കു വൈദ്യൻ
ശോക വേളയിൽ ആശ്വാസകൻ
കൊടും വെയിലതിൽ തണലുമവൻ
എൻ്റെ യേശു എത്ര വല്ലഭൻ
കൊടും വെയിലതിൽ തണലുമവൻ
എൻ്റെ യേശു എത്ര വല്ലഭൻ

ഒരു നാളും കൈവിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല
എൻ്റെ യേശു എത്ര വിശ്വസ്തൻ
ഒരു നാളും മറക്കുകില്ല
എൻ്റെ യേശു എത്ര വിശ്വസ്തൻ

എൻ്റെ യേശു വന്നിടുമ്പോൾ
തിരുമാർവോടണഞ്ഞിടും ഞാൻ
പോയ പോൽ താൻ വേഗം വരും
എൻ്റെ യേശു എത്ര നല്ലവൻ
പോയ പോൽ താൻ വേഗം വരും
എൻ്റെ യേശു എത്ര നല്ലവൻ

ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലർത്തി
എൻ്റെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ
എൻ്റെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ



Credits
Writer(s): Varghese Graham
Lyrics powered by www.musixmatch.com

Link