Veyil Chilla

വെയിൽ ചില്ല പൂക്കും നാളിൽ കളിതോട്ടിലാടി
കിളി നൊന്തു പാടിയ രാഗം രാരീരം രാരോ
അത് മനമാകെ നിറഞ്ഞെ
രാരീ രാരോ ഈണമായ്
കിലും കിലും താളമായ്
കണ്ണേ നിന്നെ കാണാൻ നിന്നതാണോ?

ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം
ദൂരെ ദൂരെ

ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം
ദൂരെ ദൂരെ

അമ്മയായ് തഴുകുമീ പൂക്കളിൽ തെന്നൽ
വാനിലെ അമ്പിളി താരകങ്ങൾ തീനൂറ്റാൻ
കൊഞ്ചിചൊല്ലും നാദം കേൾക്കയോ?
വിരൽ തുമ്പിലാടാൻ വരികയോ?
നിനക്കായി ജന്മം നോറ്റു ഞാനേ...

ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം
ദൂരെ ദൂരെ

പൊന്നിളം കൈകളാൽ മീട്ടുമീ ജീവൻ
എന്നുമീ കൺകളാൽ കാക്കുവാൻ കൂട്ടേകാൻ
പിച്ചവെക്കും പാദം കാണുവാൻ
കൊച്ചരിപ്പല്ലൊന്നായ് കാട്ടുവാൻ
കളിമ്ഭംഗളാലെ വരവായ് നീ

ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം
ദൂരെ ദൂരെ

വെയിൽ ചില്ല പൂക്കും നാളിൽ കളിതോട്ടിലാടി
കിളി നൊന്തു പാടിയ രാഗം രാരീരം രാരോ
അത് മനമാകെ നിറഞ്ഞെ
രാരീ രാരോ ഈണമായ്
കിലും കിലും താളമായ്
കണ്ണേ നിന്നെ കാണാൻ നിന്നതാണോ?

ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം
ദൂരെ ദൂരെ



Credits
Writer(s): Engandiyoor Chandrasekharan, Vishnu Sharath
Lyrics powered by www.musixmatch.com

Link