Innale Mayangunna

ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവൻ ആരോ
കുളിരോ കനവോ
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവൻ ആരോ
കുളിരോ കനവോ
കുഞ്ഞി കാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവൻ ആരോ
കുളിരോ കനവോ
കുഞ്ഞി കാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ
പടിപ്പുര വാതുക്കൽ
തനിയെ നിൽക്കുമ്പോൾ
പലതും തോന്നിയതായിരിക്കാം
മകയിരം കാവിൽ
തിരി വെച്ച് തൊഴുമ്പോൾ
വെറുതെ മോഹിച്ചതായിരിക്കാം
മുറുക്കി തുപ്പും മുതുമുത്തശ്ശൻ
കൈനോക്കി ചൊല്ലിയതായിരിക്കാം
കണ്ണാടി മുല്ലേ പാറയൂലെ
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവൻ ആരോ
കുളിരോ കനവോ
കുഞ്ഞി കാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ
അടുപ്പത്തെ പാൽകുടം
തിളയ്ക്കുന്ന പോലെ
ആശകൾ തുളുമ്പുന്നതായിരിക്കാം
തൊടിയിൽ കാക്കകൾ
വിരുന്നു വിളിച്ചെന്നെ
കൊതിപിച് രസിപ്പിച്ചതായിരിക്കാം
നാട് തെണ്ടും
പുള്ളുവന്റെ നങ്ങേലി മൂളിയതായിരിക്കാം നങ്ങേലി പെണ്ണെ പറയൂലെ
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവൻ ആരോ
കുളിരോ കനവോ
കുഞ്ഞി കാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവൻ ആരോ
കുളിരോ കനവോ
കുഞ്ഞി കാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ



Credits
Writer(s): Gireesh Puthenchery, Ignatius, P J Berny
Lyrics powered by www.musixmatch.com

Link