Viriyunnu Kozhiyunnu (Female Vocals)

വിരിയുന്നു, കൊഴിയുന്നു
പല പൂക്കളീ വഴിയിൽ
തെളിയുന്നു, മറയുന്നു
ദിനരാത്രമീ വഴിയേ
നനവാർന്നൊരോർമകളോടെ
മുറിവാർന്ന വേരുകളോടെ
പിരിയും, മറയും ഋതുഭേദങ്ങളിലൂടെ

വിരിയുന്നു, കൊഴിയുന്നു
പല പൂക്കളീ വഴിയിൽ

നാനാ മതങ്ങൾ, വേദങ്ങൾ വാഴും മനസ്സുകൾ
നേരിൻ വെളിച്ചമേൽക്കാതെ കാരാഗ്രഹങ്ങളായി
സ്വർലോകവും, പാതാളവും നിനവുകളിലല്ലോ വാഴുന്നു

വിരിയുന്നു, കൊഴിയുന്നു
പല പൂക്കളീ വഴിയിൽ

ഏതോ നിയോഗമറിയാതെ
പായും ശരങ്ങൾ നാം
ആരോ തൊടുത്ത ഞാണിന്മേൽ
മോഹാന്ധരായി നാം
തേടുന്നുവോ, നേടുന്നതോ
ഒടുവിലൊരു മൺ മൗനം മാത്രം

വിരിയുന്നു, കൊഴിയുന്നു
പല പൂക്കളീ വഴിയിൽ
തെളിയുന്നു, മറയുന്നു
ദിനരാത്രമീ വഴിയേ
നനവാർന്നൊരോർമകളോടെ
മുറിവാർന്ന വേരുകളോടെ
പിരിയും, മറയും ഋതുഭേദങ്ങളിലൂടെ

വിരിയുന്നു, കൊഴിയുന്നു
പല പൂക്കളീ വഴിയിൽ



Credits
Writer(s): Rafeeque Ahammed, Yusuf Afzal
Lyrics powered by www.musixmatch.com

Link