Sundariye

സുന്ദരിയേ, ചെമ്പകമലരേ
ഒ-ഒ-ഓ, സുന്ദരനേ, ചെങ്കതിരഴകേ

ഒ-ഒ-ഓ, സുന്ദരിയേ, ചെമ്പകമലരേ
ഓ, സുന്ദരനേ, ചെങ്കതിരഴകേ
ചെഞ്ചൊടിയിൽ പുഞ്ചിരി വിരിയും പഞ്ചമി ഞാൻ കണ്ടേ
പഞ്ചമിയിൽ പുഞ്ചിരി കവരാൻ വന്നതു ഞാൻ കണ്ടേ

സുന്ദരിയേ, ചെമ്പകമലരേ
സുന്ദരനേ, ചെങ്കതിരഴകേ

അങ്ങകലെ കേരള മണ്ണിൽ ചിങ്ങനിലാവുള്ളൊരു നാളിൽ
അത്തമിടാനോടി നടക്കണ പെണ്മണിയാകണ്ടേ?
ചിത്തിരയിൽ ചെപ്പു തുറക്കും വെണ്മലരിനു ചുംബനമണിയാൻ
ചന്ദനവും തൂകി വരുന്നൊരു ചന്ദിരനാകണ്ടേ
തോവാളക്കിളിമൊഴിയേ
മലയാള തേൻകനിയേ
തോവാളക്കിളിമൊഴിയേ
മലയാള തേൻകനിയേ
തൈമാസം കണ്ണു തുറന്നു വരുന്നതു കാണണ്ടേ?
പുതു പൊങ്കലു കൂടണ്ടേ?

സുന്ദരിയേ, ചെമ്പകമലരേ
സുന്ദരനേ, ചെങ്കതിരഴകേ

ആടിമുകിൽ മുത്തു കൊഴിഞ്ഞാൽ
ആനന്ദ കളകളമോടെ
ആടാനായ് പീലി മിനുക്കുമൊരാൺമയിലാകണ്ടേ?
കൊന്നമണി കമ്മലണിഞ്ഞും
ദാവണിയുടെ കോടിയുടുത്തും
കൈനീട്ടമൊരുക്കിയിരിക്കണ കണ്മണിയാകണ്ടേ?
സിന്ദൂര കതിരുകളേ
സംഗീതക്കുരുവികളേ
സിന്ദൂര കതിരുകളേ
സംഗീതക്കുരുവികളേ
മാർകഴിയിൽ തിരുമണമുള്ളൊരു നാളു കുറിക്കണ്ടേ?
നറുമാല കൊരുക്കണ്ടേ?

സുന്ദരിയേ, ചെമ്പകമലരേ
സുന്ദരനേ, ചെങ്കതിരഴകേ
ചെഞ്ചൊടിയിൽ പുഞ്ചിരി വിരിയും പഞ്ചമി ഞാൻ കണ്ടേ
പഞ്ചമിയിൽ പുഞ്ചിരി കവരാൻ വന്നതു ഞാൻ കണ്ടേ

സുന്ദരിയേ, ചെമ്പകമലരേ
സുന്ദരനേ, ചെങ്കതിരഴകേ



Credits
Writer(s): Paul Alex, Vayalar Sarathchandra Varma
Lyrics powered by www.musixmatch.com

Link