Paadan Ninakkoru

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ?
കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ?
ഒരു വാക്കിൽ ആഗ്രഹമെഴുതാൻ
ഒരു നോക്കിലലിയാതലിയാൻ
വീണ്ടും പാടൂ പവിഴാധര സന്ധ്യേ

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ?
കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ?

എന്തോ പറഞ്ഞീടാനായ് ബാക്കിയുണ്ടെങ്കിലും ഞാൻ
പറയേണ്ടതെന്തോ മറന്നു പോയി
ഉള്ളിന്റെ ഉള്ളിലുള്ള പൊന്നിൻ കിനാക്കളെല്ലാം
കൺ ചിമ്മി നിന്നോ, മയങ്ങിപ്പോയി
കഥയിൽ രണ്ടരയന്നങ്ങൾ
തുഴയുമ്പോൾ തിരയകലങ്ങൾ
അറിയാതെ മിഴി അറിയാതെ
ഒന്നു തഴുകാത്തതെന്തു നീ കാറ്റേ

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ?
കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ?

പ്രണയിച്ച നാൾ മുതൽക്കീ തളിരിന്റെ മോഹമെല്ലാം
നിറമുള്ള പൂക്കളായി കാറ്റലഞ്ഞു
ഇതളിട്ട നാൾ മുതൽക്കീ നൊമ്പരപ്പൂവിനുള്ളിൽ
നനവുള്ള ദാഹമൊന്നു കാത്തിരുന്നു
കഥയിൽ രണ്ടു കുയിൽക്കിളികൾ
ഒരു പാട്ടെങ്കിലുമിരു താളം
അറിയാതെ അവരറിയാതെ
ശ്രുതി പകരാത്തതെന്തു നീ കാറ്റേ

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ?
കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ?
ഒരു വാക്കിൽ ആഗ്രഹമെഴുതാൻ
ഒരു നോക്കിലലിയാതലിയാൻ
വീണ്ടും പാടൂ പവിഴാധര സന്ധ്യേ

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ?
കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ?



Credits
Writer(s): M G Sreekumar, Murugan Kattakkada
Lyrics powered by www.musixmatch.com

Link