Aroraal Pularmazhayil (From "Pattalam")

ആരൊരാള് പുലര്മഴയില് ആര്ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന് മനസ്സില് ജാലകം തിരയുകയായ്
പ്രണയമൊരു തീനാളം അലിയു നീ ആവോളം
പ്രണയമൊരു തീനാളം അലിയു നീ ആവോളം
പീലി വിടരും നീല മുകിലെ ഓ ഓഓ
ആരൊരാള് പുലര്മഴയില് ആര്ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന് മനസ്സില് ജാലകം തിരയുകയായ്

രാവേറയായിട്ടും തീരേയുറങ്ങാതെ
പുലരും വരെ വരവീണയില് ശ്രുതി മീട്ടി ഞാന്
ആരോ വരുമെന്നീ രാപ്പാടി പാടുമ്പോള്
അഴിവാതിലില് മിഴി ചേര്ത്തു ഞാന് തളരുന്നുവോ
കാവലായ് സ്വയം നില്ക്കും ദീപമേ എരിഞ്ഞാലും
മായുവാന് മറന്നേ പോയ് തിങ്കളേ തെളിഞ്ഞാലും
വിളിക്കാതെ വന്ന കൂട്ടുകാരാ
ആരൊരാള് പുലര്മഴയില് ആര്ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന് മനസ്സില് ജാലകം തിരയുകയായ്

പൂവിന്റെ പൊന്താളില് ഞാന് തീര്ത്ത ഗീതങ്ങങ്ങള്
പ്രിയമോടെ വന്നെതിര്പാടുമെന് കുയിലാണ് നീ
മാറത്തു നീ ചാര്ത്തും പൂണൂല് പോല് നിന്നെ
പുണരുന്നു എന് തളിര്മെയ്യിലെ കുളിര്മുല്ലകള്
മന്ത്രമായ് മയങ്ങീ നിന് നെഞ്ചിലെ നിലാശംഖില്
കുങ്കുമം കുതിര്ന്നു എന് ചുണ്ടിലെ ഇളംകൂമ്പില്
വിളിക്കാതെ വന്ന കൂട്ടുകാരാ
ആരൊരാള് പുലര്മഴയില് ആര്ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന് മനസ്സില് ജാലകം തിരയുകയായ്
പ്രണയമൊരു തീനാളം അലിയു നീ ആവോളം
പ്രണയമൊരു തീനാളം അലിയു നീ ആവോളം

പീലി വിടരും നീല മുകിലെ ഓ ഓഓ



Credits
Writer(s): Gireesh Puthanchery, Vidyasagar
Lyrics powered by www.musixmatch.com

Link