Manathe Manipedamuthe (From "Valyettan")

മാനത്തെമണിത്തുമ്പമൊട്ടിൽ മേടസ്സൂര്യനോ
മാണിക്യത്തിരി തുമ്പു നീട്ടി പൂത്തു പൊൻ വെയിൽ

നിറനാഴിപ്പൊന്നിൽ മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ
മാനത്തെമണിത്തുമ്പമൊട്ടിൽ മേടസ്സൂര്യനോ
മാണിക്യത്തിരി തുമ്പു നീട്ടി പൂത്തു പൊൻ വെയിൽ
നിറനാഴിപ്പൊന്നിൽ മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ ഓ ഓ
തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി
മനസ്സും കുളിരുന്നേ

ഹേ പച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ
പനയോലക്കാടിന്റെ കുടത്തണലിൽ
പച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ
പനയോലക്കാടിന്റെ കുടത്തണലിൽ
കതിരെല്ലാം കൊയ്തും വെയിലേറ്റും വേർത്തും
കളമെല്ലാം നിറയ്ക്കാല്ലോ

ഓ ഓ
നിറനാഴിപ്പൊന്നിൽ മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ ഓ ഓ
തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി
മനസ്സും കുളിരുന്നേ
തെയ് തെയ്ക തകതാരര
തെയ് തെയ്ക തകതാരര
ഓ ഓ
തെയ് തെയ്ക തകതാരര
തെയ് തെയ്ക തകതാരര

മുറ്റത്തെ മാവും മാമ്പൂക്കാവും
പൂമുഖത്തു പുലരിയിലായില്ല്യം നോറ്റെണീറ്റ മണിമുത്തശ്ശി
പുതുപാല പൂക്കുമിരുളിൽ താംബൂലം കൊണ്ടു വന്ന വനയക്ഷി
ഇനിയൊരു പാണനാരിതാ പാടുന്നു കലിദോഷമൊക്കെയും തീർക്കുന്നു
ഒരു പൊന്നിലാവ് കൊണ്ടേലസ്സും മണിനൂപുരങ്ങളും തീർക്കുന്നു

ഗുരുനാഥനാദ്യമായ് നാത്തുമ്പിൽ ഹരിനാമമന്ത്രമൊന്നെഴുതുന്നു
കുറിമുണ്ടുടുത്തു കുറി തൊട്ടു മെയ്യിൽനറുപീലി ചാർത്തിയഴകോടെ നിന്നുപോയോ
എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായി
എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായി
ഉള്ളിൽ ദീപനാളമായ് സ്നേഹമന്ത്രമായി പൂത്തു കഴിഞ്ഞു വസന്തം

നിറനാഴിപ്പൊന്നിൽ മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ ഓ ഓ
തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി
മനസ്സും കുളിരുന്നേ

തെയ് തെയ്ക
തെയ് തെയ്ക
തെയ് തെയ്ക തക
തക തെയ് തെയ്
തക തെയ് തെയ്
തക തെയ് തെയ് തക

മാനത്തെമണിത്തുമ്പമൊട്ടിൽ മേടസ്സൂര്യനോ
മാണിക്യത്തിരി തുമ്പു നീട്ടി പൂത്തു പൊൻ വെയിൽ
മാറ്റേറും മിന്നും പൊന്നും ചാർത്തി
മച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നു
ഇനിയമ്മ പാടുമൊരരിയൊരു താരാട്ടിൻ പാട്ടുകേട്ടു മിഴി പൂട്ടുന്നു
ഒരു കൊന്ന പൂത്തതും നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാ
പകൽ ചാഞ്ഞു വീണതും പാടത്തെ പുഴ വറ്റി നിന്നതും കണ്ടില്ലാ
ഒരു വർഷ രാത്രിയിൽ നാമേതോ വനയാത്ര പോകുമെന്നോർത്തില്ലാ

മിഴിവാർത്തു നിന്ന മഴമാത്രമന്നു നെറുകിൽ തലോടി അലിവോടെ മാഞ്ഞുപോയോ
എല്ലാമോർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായി
എല്ലാമോർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായി
ഉള്ളിൽ ദീപനാളമായ് സ്നേഹപൂർണ്ണമായ് പൂത്തു കഴിഞ്ഞു വസന്തം

നിറനാഴിപ്പൊന്നിൽ മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ
തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി
മനസ്സും കുളിരുന്നേ

ഹേ പച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ
പനയോലക്കാടിന്റെ കുടത്തണലിൽ
കതിരെല്ലാം കൊയ്തും വെയിലേറ്റും വേർത്തും
കളമെല്ലാം നിറയ്ക്കാല്ലോ ഓ ഓ

നിറനാഴിപ്പൊന്നിൽ മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ
തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി
മനസ്സും കുളിരുന്നേ

മാനത്തെമണിത്തുമ്പമൊട്ടിൽ മേടസ്സൂര്യനോ
മാണിക്യത്തിരി തുമ്പു നീട്ടി പൂത്തു പൊൻ വെയിൽ
രാവത്തെ കുറുമ്പിക്കാടങ്ങൾ പെയ്തു രാമഴ
എങ്ങെങ്ങും തളിർക്കുന്നു വീണ്ടും താളും തകരയും



Credits
Writer(s): Gireesh Puthanchery, Mohan Sithara
Lyrics powered by www.musixmatch.com

Link