Malayali Penne

മലയാളി പെണ്ണെ നിന്നുടെ മനസ്സിൽ ഞാനല്ലേ
അഴകിൻ അഴകായീ നീയെൻ നീല നിലാവല്ലേ
മലബാറിൻ മകനേ നിന്നുടെ പാട്ടിൽ ഞാനല്ലേ
കരളിൻ്റെ കരളായീ നീയെന്നും മനസ്സില് കുളിരല്ലേ
കള്ളക്കണ്ണാലെ എന്നെ മയക്കിയ സുന്ദരികലമാൻ മിഴിയാളേ
മധുര പതിനേഴിൽ എൻ്റെ മനസ്സ് കവർന്നത് നീയല്ലേ
മലയാളി പെണ്ണെ നിന്നുടെ മനസ്സിൽ ഞാനല്ലേ
മലബാറിൻ മകനേ നിന്നുടെ പാട്ടിൽ ഞാനല്ലേ

ഭാരതപ്പുഴയുടെ തീരത്ത്
ചാഞ്ചാടുന്നൊരു വള്ളത്തിൽ വന്നില്ലേ നിൻ ചാരത്ത്
ഇലയൊഴുകുന്നീ പുഴയോരം, നിലാവൊഴുകുന്നീ കരയോരം
നിനവിൽ നീ നിറഞ്ഞില്ലേ
കാതലിയെ കാമിനിയെ കനവുക്കുൾ നീ താൻ കൺമണിയെ
കാതലനെ നാൻ ഇരുപ്പേൻ കാലമെല്ലാം കാത്തിരുപ്പേൻ
മലയാളി പെണ്ണെ നിന്നുടെ മനസ്സിൽ ഞാനല്ലേ
മലബാറിൻ മകനേ നിന്നുടെ പാട്ടിൽ ഞാനല്ലേ

വടക്കൻ പാട്ടിൻ ആരോമലായ് അങ്കത്തട്ടിൽ ഏറുമ്പോൾ
സ്വയംവരമാല്യം ചാർത്തീടാം
ചാവേർപ്പടയായ് നിൻ ചാരെ ചന്ദനപല്ലക്കിൽ വന്നീടാം
നാമൊന്നായ് പുതു മാമാങ്കം
തൂ ഹെ വഹാ, മേ ഹൂ യഹാ, ഹം ദോനോം മിലേഗാ കേസേ
റാണീ കോ ലേ ജാനേ ആയേഗാ രാജ് കുമാർ കി ജയ് സാ

മലബാറിൻ മകനേ നിന്നുടെ പാട്ടിൽ ഞാനല്ലേ
കരളിൻ്റെ കരളായീ നീയെന്നും മനസ്സില് കുളിരല്ലേ
മലയാളി പെണ്ണെ നിന്നുടെ മനസ്സിൽ ഞാനല്ലേ
അഴകിൻ അഴകായീ നീയെൻ നീല നിലാവല്ലേ
മധുര പതിനേഴിൽ എൻ്റെ മനസ്സ് കവർന്നത് നീയല്ലേ
കള്ളക്കണ്ണാലെ എന്നെ മയക്കിയ സുന്ദരികലമാൻ മിഴിയാളേ
മലബാറിൻ മകനേ നിന്നുടെ പാട്ടിൽ ഞാനല്ലേ
മലയാളി പെണ്ണെ നിന്നുടെ മനസ്സിൽ ഞാനല്ലേ



Credits
Writer(s): Ashir Vadakara, Noufal Taj, Rasmina
Lyrics powered by www.musixmatch.com

Link