Jeevitham Maayapambaram

ജീവിതം മായപ്പമ്പരം
ഓരോ നേരവും മാറും പമ്പരം
പകുതി തിരിയേ (സുന്ദരം)
ഞൊടിയിടയിൽ (നൊമ്പരം)
പണിതരവേ (ഭീകരം ഒരു വഴിയായ്) ഓഹോഹോഹോ
ജീവിതം മായപ്പമ്പരം
ഓരോ നേരവും മാറും പമ്പരം

ജീവിതം (ജീവിതം) മായപ്പമ്പരം (പമ്പരം)
ഓഹോ ജീവിതം (ജീവിതം) മായപ്പമ്പരം

മണ്ണോ മലയായിടും, പെണ്ണോ നരനായിടും
കണ്ണോ കടലാകും തിരിയേ പമ്പരം
നേരോ നുണയാകിടും, നോവോ ചിരിയാകിടും
എല്ലാം കുളമാക്കും കിലുകിൽ പമ്പരം
ആരാരും അറിവേകാതെ
തിരിയും മറിയും പലരായ്
ഓഹോഹോഹോ
ജീവിതം മായപമ്പരം
ഓരോ നേരവും മാറും പമ്പരം

സ്വന്തം നിഴലേതെന്നോ, നിന്റെ ഉടലേതെന്നോ
ഒന്നും അറിയില്ലേ കിടിലൻ പമ്പരം
എല്ലാം ശരിയാണെന്നേ
നിന്റെ വിധിയാണെന്നേ
ചുമ്മാ തിരിയാമേ ഉലകിൽ പമ്പരം
എന്നെന്നും പിടിയേകാതെ
തിരിയും മറിയും പലതായ്

ഓഹോഹോഹോ
ജീവിതം മായപ്പമ്പരം
ഓരോ നേരവും മാറും പമ്പരം
പകുതി തിരിയേ സുന്ദരം
ഞൊടിയിടയിൽ നൊമ്പരം
പണിതരവേ ഭീകരം ഒരു വഴിയായ്

ഓഹോഹോഹോ
ജീവിതം മായപ്പമ്പരം
ഓരോ നേരവും മാറും പമ്പരം



Credits
Writer(s): Hari Narayanan, Deepak Dev
Lyrics powered by www.musixmatch.com

Link