Nilaavinte

നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോലപരാഗ സുന്ദര ചന്ദ്രമുഖബിമ്പം

നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ

തങ്കമുരുകും നിൻ്റെ മെയ് തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ

തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ മേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ
എന്തിനീ നാണം, തേനിളം നാണം...
നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ

മേട മാസച്ചൂടിലേ നിലാവും തേടി
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിൻ്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ

ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
താഴം പൂവായ് തുള്ളുമ്പോൾ
നീയെനിയ്ക്കല്ലേ, നിൻ പാട്ടെനിയ്ക്കല്ലേ

നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോലപരാഗ സുന്ദര ചന്ദ്രമുഖബിമ്പം



Credits
Writer(s): Gireesh Puthanchery, Radhakrishnan M G
Lyrics powered by www.musixmatch.com

Link