Kannodu Kannidayum

കണ്ണോടു കണ്ണിടയും
കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ
കണ്ണോടു കണ്ണിടയും (ആ ആ)
പകലാറവേ വെയിൽ ചായവേ
മഴ ചാറവേ മയിൽ ആടവേ
പകലാറവേ വെയിൽ ചായവേ
മഴ ചാറവേ മയിൽ ആടവേ
മറിമാൻമിഴി നിന്നുടെ പൂങ്കവിൾ നുള്ളിയതാരാണു പെണ്ണേ

കണ്ണോടു് (കണ്ണോടു്)
നിന്റെ കണ്ണോടു കണ്ണിടയും കണ്ണിടയും
ചിന്ന ചിന്ന ചെറു പറവൈ പറക്കതു്
വർണ്ണ വർണ്ണ വർണ്ണ കനവിൽ നിനച്ചതു്
എത്തനയോ ആസൈ പൂക്കുതു്
അത്തനയും കാതൽ പേശതു്
(ആ ഹാ ആ ഹാ)
പൂമലർ വിരിയെ
തോഴനവൻ അരികെ
ആ, തേൻമൊഴി കടലേ
ആ, തീരമിതിൻ അരികെ യേ യേ
ഈ രാവൊരീറൻ കിനാവു്
കണ്ണാടി നോക്കും നിലാവു്
രാപ്പാടി താനേ മറന്നു്
പാട്ടു മൂളി പറന്നു്
ഇതുവഴിയേ ഇനി വരുമോ കളിയാടാനായ്
നിറമണികൾ തരിവളകൾ അണി ചേരാമോ
മധുരങ്ങളാം ചില നോവുകൾ
നിറയേ വരും ശലഭങ്ങളായ്
മഴവില്ലെഴും നിന്നുടെയുള്ളിലെ തേനല തേടുന്നു പെണ്ണേ

കണ്ണോടു് (കണ്ണോടു്)
നിന്റെ കണ്ണോടു കണ്ണിടയും

(ആ ഹാ, ആ ഹാ, ആ ഹാ, ആ ഹാ, ആ ഹാ, ആ ഹാ, ആ ഹാ)
ആ വിരിയണി മുകിലേ
കാതരമവനരികേ
ആ, മാർകഴി മകൾ മലരേ
ആ, വാർമുടിയിഴ തഴുകേ യേ യേ
യാമങ്ങളേറെ കഴിഞ്ഞേ
രാവാകെ നാണം മറന്നേ
പൂക്കാതെപൂക്കും മരങ്ങൾ
കാറ്റലയിൽ ഉലഞ്ഞേ
കരളലിയീ കഥ പറയൂ കണി മാമ്പൂവേ
കവിളിണകൾ കുറുമൊഴിയായ് സദിരാടുന്നൂ
പൊന്നു ചന്ദ്രികേ കുട ചൂടുമോ
തെളിവാനമേ ചിരി തൂകുമോ
മലരമ്പുകളമ്പതുകൊണ്ടതു കണ്ടല്ലോ പെണ്ണേ

കണ്ണോടു്
നിന്റെ കണ്ണോടു കണ്ണിടയും
കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ
കണ്ണോടു കണ്ണിടയും



Credits
Writer(s): Murugan Kattakada, M Jayachandran
Lyrics powered by www.musixmatch.com

Link