Mandaarame

മന്ദാരമേ, ചെല്ലച്ചെന്താമരേ നീ
ഇന്നാകെ ചന്തം വാരി ചൂടിയോ?
താനേ തലോടണ പാട്ടിന്റെയീണം
മൂളാതെ മൂളുന്നുണ്ടോ മാനസം?
ഉള്ളിന്റെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ
ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ?(വാരിയോ?)
ആരോടും മിണ്ടാതൊന്നും, നേരായി ചൊല്ലാതെന്നും
ഓരോരോ കിന്നാരങ്ങൾ നീ പാടിയോ?

മന്ദാരമേ, ചെല്ലച്ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ?
ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും
തന്നീലയോ മുത്തം സമ്മാനമായി?(സമ്മ സമ്മാനമായി)

ഹേയ്, വിണ്ണോരം ഓലക്കുടയും പൂന്തിങ്കൾ ചൂടിപ്പോവുന്നേ
നാണത്തിൻ മുഖം മറയ്ക്കാൻ
പെണ്ണാളതെടുത്തുവച്ചേ
അക്കംപക്കം പാറണ വെള്ളക്കുഞ്ഞിപ്രാവിന്
ഉള്ളിൽ താനേ പൂത്തൊരു കനവൊരുങ്ങീലേ
ചിന്നിച്ചിന്നി ചാഞ്ഞിറങ്ങും മഴത്തുള്ളിയാൽ
കാലിൽ കിലുങ്ങുമൊരു കൊലുസ്സണിഞ്ഞരിയൊരു
പാൽനിലാവിൻ പുന്നാരമൊഴികളിൽ
ഇന്നാരുമലിയണ കിന്നാരമായി, ആ

ഹേയ്, മന്ദാരമേ, ചെല്ലച്ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ?
ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും
തന്നീലയോ മുത്തം സമ്മാനമായി?(സമ്മ സമ്മാനമായി)

മന്ദാരമേ, ചെല്ലച്ചെന്താമരേ നീ
ഇന്നാകെ ചന്തം വാരി ചൂടിയോ?
താനേ തലോടണ പാട്ടിന്റെയീണം
മൂളാതെ മൂളുന്നുണ്ടോ മാനസം?
ഉള്ളിന്റെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ
ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ?(നീ വാരിയോ?)
ആരോടും മിണ്ടാതൊന്നും, നേരായി ചൊല്ലാതെന്നും
ഓരോരോ കിന്നാരങ്ങൾ നീ പാടിയോ?

മന്ദാരമേ, ചെല്ലച്ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ?
ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും
തന്നീലയോ മുത്തം സമ്മാനമായി?

മന്ദാരമേ, ചെല്ലച്ചെന്താമരേ
മന്ദാരമേ, ചെല്ലച്ചെന്താമരേ
മന്ദാരമേ, ചെല്ലച്ചെന്താമരേ
മന്ദാരമേ, ചെല്ലച്ചെന്താമരേ



Credits
Writer(s): Shaan Rahman, Manu Manjith
Lyrics powered by www.musixmatch.com

Link