Ottaykku Paadunna (From "Nadan") (Male Vocals)

ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിൻ്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ...
തേനൂറും കനിയേറെ കൊത്തിയിട്ടും,ചുണ്ടിൽ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ

ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിൻ്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ...

തുള്ളിക്കൊരു കുടം കണക്കേ മാരി പെയ്യുമ്പം
ഉമ്മറത്തിണ്ണേലിരുന്നു കണ്ടതല്ലേ...
ആരാരും കാണാത്തൊരു പൊൻകിനാവു
തുള്ളിക്കൊരു കുടം കണക്കേ മാരി പെയ്യുമ്പം
ഉമ്മറത്തിണ്ണേലിരുന്നു കണ്ടതല്ലേ...
ആരാരും കാണാത്തൊരു പൊൻകിനാവു

അന്നു നിൻ്റെ കണ്ണിലു പൂത്തുമിന്നിയ നല്ലനാളു
ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിൻ്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ...

അക്കരയ്ക്കുപോയ തോണി ഇക്കരെയെത്തുമ്പം
കരിമുകിൽമാനം തെളിയുകില്ലേ
ഉറങ്ങാത്ത രാവിതിന്നു മായുകില്ലേ
അക്കരയ്ക്കുപോയ തോണി ഇക്കരെയെത്തുമ്പം
കരിമുകിൽമാനം തെളിയുകില്ലേ
ഉറങ്ങാത്ത രാവിതിന്നു മായുകില്ലേ
നിൻ്റെ കണ്ണുനീരിൻ കഥയിതിന്നു തീരുകില്ലേ

ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിൻ്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ
തേനൂറും കനിയേറെ കൊത്തിയിട്ടും, ചുണ്ടിൽ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ



Credits
Writer(s): Mechery Ouseppachan, Dr. Madhu Vasudev
Lyrics powered by www.musixmatch.com

Link