Thulli Manjinullil (From "Ayalum Njanum Thammil") (Female Vocals)

തുള്ളിമഞ്ഞിനുള്ളിൽ പൊള്ളിയുറഞ്ഞു
തങ്ക ലിപിയുള്ളോരീ സൂര്യ ജാതകം
നീർമണി തൻ നെഞ്ചിൽ നീറുകയാണോ
നിറമാർന്നോരീ പകലിൻ മുഖം
അലഞ്ഞു നീ എരിഞ്ഞൊരീ
കുഴഞ്ഞ നിൻ വീഥിയിൽ
പുണർന്നുവോ ഗ്രഹണങ്ങളേ
മൗന മഞ്ഞിൻ കൈകൾ വന്നെഴുതുന്നൂ
സ്നേഹ നനവുള്ളോരീ സൂര്യ ജാതകം
കന്നി വെയിൽ നിന്നേ പുൽകി വരുന്നോ?
ഉരുകുന്നോരീ ഉയിരിൻ കരം
ഇണങ്ങിയും പിണങ്ങിയും
കഴിഞ്ഞോരീ യാത്രയിൽ
വിതുമ്പിയോ ഹൃദയങ്ങളേ
തുള്ളിമഞ്ഞിനുള്ളിൽ പൊള്ളിയുറഞ്ഞു
തങ്ക ലിപിയുള്ളോരീ സൂര്യ ജാതകം
നീർമണി തൻ നെഞ്ചിൽ നീറുകയാണോ
നിറമാർന്നോരീ പകലിൻ മുഖം
Aahaa ahahaahaa aahahaaha aahahaaha
Aahaa aahaa



Credits
Writer(s): Mechery Ouseppachan, Vayalar Varma
Lyrics powered by www.musixmatch.com

Link