Kannanthaliyum (From ''Anubandham'')

കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയിൽ
കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയിൽ
മുങ്ങിവാ
പൊങ്ങിവാ
മുന്നാഴി തൂമുത്തും കോരിവാ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ

കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയിൽ

നല്ലിളം തൂവലാൽ ഈ നടവഴിയിൽ
കാർമിഴി കമ്പളം നീർത്തിയ നിങ്ങൾ
മാനോടും വഴിയേ, മനമോടും വഴിയേ
ആരേ, ആരേ കാത്തിരിപ്പൂ
മാനോടും വഴിയേ, മനമോടും വഴിയേ
ആരേ, ആരേ കാത്തിരിപ്പൂ
ഈ കാവിൽ വരുമോ?
ഇളം തൂവൽ തരുമോ?
ഈ മാറിൽ ചേക്കേറുമോ?
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ

കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയിൽ

ചിങ്ങവും കന്നിയും ചിത്തിരമഴയും
ചോതിയും ചൊവ്വയും പോയൊരു വനിയിൽ
തേനോടും മൊഴിയാൽ
തിനതേടും മിഴിയാൽ
വീണ്ടും സ്വപ്നം നെയ്യുകില്ലേ?

തേനോടും മൊഴിയാൽ
തിനതേടും മിഴിയാൽ
വീണ്ടും സ്വപ്നം നെയ്യുകില്ലേ?
സ്വപ്നത്തിൻ ചിറകിൽ
സ്വയം തേടിയലയും
സ്വർഗ്ഗീയ മൗനങ്ങളേ
ചോലപ്പൊന്മാൻ കുഞ്ഞുങ്ങളേ

കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയിൽ
മുങ്ങിവാ
പൊങ്ങിവാ
മുന്നാഴി തൂമുത്തും കോരിവാ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ



Credits
Writer(s): Bichu Thirumala
Lyrics powered by www.musixmatch.com

Link