Koothambalathil Vecho (From ''Appu'')

കൂത്തമ്പലത്തിൽ വച്ചൊ
കുറുമൊഴി കുന്നിൽ വച്ചൊ
കുപ്പി വള ചിരിച്ചുടഞ്ഞു
നിന്റെ കുപ്പി വള ചിരിച്ചുടഞ്ഞു
കൂത്തമ്പലത്തിൽ വച്ചൊ
കുറുമൊഴി കുന്നിൽ വച്ചൊ
കുപ്പി വള ചിരിച്ചുടഞ്ഞു
നിന്റെ കുപ്പി വള ചിരിച്ചുടഞ്ഞു

കുളപ്പുര കല്ലിൽ വച്ചോ
ഊട്ടുപുരക്കുള്ളിൽ വച്ചോ
അരമണി നാണം മറന്നൂ
നിന്റെ അരമണി നാണം മറന്നു
കൂത്തമ്പലത്തിൽ വച്ചൊ
കുറുമൊഴി കുന്നിൽ വച്ചൊ
കുപ്പി വള ചിരിച്ചുടഞ്ഞു

പൂമാലക്കാവിലെ പൂര വിളക്കുകൾ നിൻ
തൂമുഖം കണ്ടു കൊതിച്ചൂ
പൊന്നെഴുത്താം ചെലയുടെ ഞൊറികളിൽ മുഖം ചായ്ച്ചു
പൊന്നെഴുത്താം ചെലയുടെ ഞൊറികളിൽ മുഖം ചായ്ച്ചു
തെന്നെലെന്റെ നെഞ്ചം തകർത്തു
വീണ്ടും തെന്നെലെന്റെ നെഞ്ചം തകർത്തു

കൂത്തമ്പലത്തിൽ വച്ചൊ
കുറുമൊഴി കുന്നിൽ വച്ചൊ
കുപ്പി വള ചിരിച്ചുടഞ്ഞു

ചേലൊത്ത കൈകളാൽ
ഒട്ടു കൈ വട്ടകയിൽ
പായസം കൊണ്ടു വന്നപ്പോൾ
നിന്റെ കളി ചുംബനത്താൽ
ഹൃദയത്തിൽ സ്മ്രിതി പെയ്ത
നിന്റെ കളി ചുംബനത്താൽ
ഹൃദയത്തിൽ സ്മ്രിതി പെയ്ത
പാൽ മധുരം ചുണ്ടിൽ കിനിഞ്ഞൂ
ശൃഗാര പാൽ മധുരം ചുണ്ടിൽ കിനിഞ്ഞൂ

കൂത്തമ്പലത്തിൽ വച്ചൊ
കുറുമൊഴി കുന്നിൽ വച്ചൊ
കുപ്പി വള ചിരിച്ചുടഞ്ഞു
നിന്റെ കുപ്പി വള ചിരിച്ചുടഞ്ഞു
കുളപ്പുര കല്ലിൽ വച്ചോ
ഊട്ടുപുരക്കുള്ളിൽ വച്ചോ
അരമണി നാണം മറന്നൂ
നിന്റെ അരമണി നാണം മറന്നു
കൂത്തമ്പലത്തിൽ വച്ചൊ
കുറുമൊഴി കുന്നിൽ വച്ചൊ
കുപ്പി വള ചിരിച്ചുടഞ്ഞു



Credits
Writer(s): Soundararajan T M, Thampi Sreekumaran
Lyrics powered by www.musixmatch.com

Link