Halaakinte Avalumkanji

ഹലാക്കിൻ്റെ അകത്തായ് ഞാൻ ഓഹോഹോ
ഹയാത്തിൻ്റെ പുറത്തായ് ഞാൻ
ഹേ ഹലാക്കിൻ്റെ അവലുംകഞ്ഞി കുടിച്ചു കുടുങ്ങ്യല്ലൊ
എറക്കാനും വജ്ജല്ലോ തുപ്പാനും വജ്ജല്ലോ

ഹേ കാണും നേരം കണ്ണുരുട്ട്
പെരയും തൊടിയും പള്ളീം പള്ളിക്കാളും കളിയും വിളിയും പോയിക്കിട്ടീ
ആരും തീരെ മുണ്ടാതായി, ഈ ദുനിയാവിന്നെ തിരിഞ്ഞുകുത്ത്ണ് സുബ്ഹാനള്ളാ
സുബ്ഹാനള്ളാ

കള്ളൻ കേറീ ഇൻ്റെ ഖൽബിലിന്നലെ കള്ളൻ കേറീ
ഉള്ളിൻ്റെ ഉള്ളില് കാത്തുബെച്ചൊരു ഖജനാവിലെ വെലപിടിച്ചൊരു
മരതകമുത്തും തട്ടിഉരുട്ടി രാവിരുട്ടി വെളുക്കും മുന്നേ
ഇന്നെ ഉരുട്ടിത്തള്ളിയതാണീ പൊട്ടക്കെണറ്റിൽ

ഹലാക്കിൻ്റെ അകത്തായ് ഞാൻ ഓഹോഹോ
ഹയാത്തിൻ്റെ പുറത്തായ് ഞാൻ
സുബ്ഹാനള്ളാ



Credits
Writer(s): Bijibal, Rafeeq Umbachi
Lyrics powered by www.musixmatch.com

Link