Oh Thirayukayano

ഓ തിരയുകയാേണാ തിരമേലെ എന്നെ
ഒഴുകി മറഞ്ഞോ നീയെന്തിനോ
ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
പകലുകളന്നേ എൻ്റെ കണ്ണിൽ രാത്രിയായ്

താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ, കാണാതെ...
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ, കാണാതെ...
ആ... ആ... ആ... ആ...

ആകാശവും മിഴികളിൽ മോഹമോടെ
തേടുന്നു നിൻ തൂമുഖം അതിർ വരെ
ആഴങ്ങളിൽ അലകടൽ കോണിലെങ്ങോ
ഒതുങ്ങുന്നു ഇളം മുത്താൽ മണിചിപ്പിയുള്ളിൽ ഞാൻ
കൊതിക്കുന്നു നീയൊന്നു കൈ നീട്ടുവാൻ...

ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
പകലുകളന്നേ എൻ്റെ കണ്ണിൽ രാത്രിയായ്
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ, കാണാതെ...

ഓളങ്ങളിൽ പകുതിയും താണസൂര്യൻ
ഈ സന്ധ്യയിൽ വീണ്ടും വന്നുദിക്കുമോ
എന്നോർമകൾ വഴികളിൽ നിൻ്റെ കൂടെ
ഉറങ്ങാതെ, ഉറക്കാതെ നിഴൽ പോലെ വന്നുവോ
അറിഞ്ഞീല നീയെൻ്റെ കാലൊച്ചകൾ...

ഓ തിരയുകയാേണാ തിരമേലെ എന്നെ
ഒഴുകി മറഞ്ഞുവോ നീയെന്തിനോ...
ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ...
പകലുകളന്നേ എൻ്റെ കണ്ണിൽ രാത്രിയായ്

താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ, കാണാതെ...
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ, കാണാതെ...



Credits
Writer(s): Varma Santhosh, Sreejith Saachin
Lyrics powered by www.musixmatch.com

Link