Thammil Thammil - From "Mylanchi Monchulla Veedu"

ഓ ഓഹോ ഓ

തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറു മൺ കൂടും പൊൻകൂടായ് മാറും പൂക്കാലം
മാരിക്കാറും മാഞ്ഞേ പുതു ചെണ്ടും വണ്ടും വന്നേ
മിഴിയോരത്ത് മോഹത്തിൻ മിന്നാമിന്നാട്ടം
ഇഷ്ടം നമ്മളിൽ വെട്ടം വീശവേ
പനിനീർത്തുള്ളികൾ ചൊരിയും വേളയിൽ
താളം വീണ്ടും വന്നേ നിറമേഴും പൂത്തു പിന്നേം
ഇനി സ്നേഹമാം നൂലിനാൽ
പൂവുകൾ കോർക്കും നമ്മൾ

തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറു മൺ കൂടും പൊൻകൂടായ് മാറും പൂക്കാലം

പുതിയൊരു വാനം നിറമുകിൽ ചൂടും
പുതുമണവാളൻ കതിരവനാകും
ഹൃദയങ്ങൾ തമ്മിൽ പുണരുന്ന ചേലിൽ
മണിയറവാതിൽ വിടരുകയില്ലേ
ഒരു നൂറു കനവോലും ഈ കണ്കളിൽ
മഴവില്ലു വിരിയുന്നൊരിശലോർമ്മകൾ
മൈലാഞ്ചി മൊഞ്ചുള്ള ഈ വീട്ടിൽ കൂടും നമ്മൾ

തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറു മൺ കൂടും പൊൻകൂടായ് മാറും പൂക്കാലം

ഇനിയൊരു തിങ്കൾ കതിരുമായ് പോരും
ഇരവൊരു കാണാകുയിൽ മകളാകും
മനസ്സാകെ മഞ്ഞായ് അലിയുന്ന നേരം
ഉലകിതിലാകേ പരിമളമല്ലേ
പിരിയാതെ ഇനി നീളുമീ യാത്രയിൽ
തുണവേണം ഒരുനുള്ളു കനിവിൻകണം
മൈലാഞ്ചി മൊഞ്ചുള്ള ഈ വീട്ടിൽ വാഴും നമ്മൾ

തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറു മൺ കൂടും പൊൻകൂടായ് മാറും പൂക്കാലം
ഹേയ് മാരിക്കാറും മാഞ്ഞേ പുതു ചെണ്ടും വണ്ടും വന്നേ
മിഴിയോരത്ത് മോഹത്തിൻ മിന്നാമിന്നാട്ടം
ഇഷ്ടം നമ്മളിൽ വെട്ടം വീശവേ
പനിനീർത്തുള്ളികൾ ചൊരിയും വേളയിൽ
താളം വീണ്ടും വന്നേ നിറമേഴും പൂത്തു പിന്നേം
ഇനി സ്നേഹമാം നൂലിനാൽ
പൂവുകൾ കോർക്കും നമ്മൾ

ഉഹും ഉഹും ആഹാ ആ



Credits
Writer(s): Rafeeq Ahammed, Afzal Yusuff
Lyrics powered by www.musixmatch.com

Link