Ente Pranayathin

എന്റെ പ്രണയത്തിന് .
താജ്മഹലിൽ.
വന്ന് ചേർന്നൊരു.
വനശലഭമെ.
എന്റെ പ്രണയത്തിന് താജ് മഹലിൽ
വന്ന് ചേർന്നൊരു വനശലഭമെ.
എന്റെ യമുനതൻ തീരങ്ങളിൽ...
എന്റെ യമുനതൻ തീരങ്ങളിൽ...
അറിയാതെ കേഴുന്ന വേഴാമ്പലേ.
എന്റെ പ്രണയത്തിന് താജ് മഹലിൽ
വന്ന് ചേർന്നൊരു വനശലഭമെ.
ദൂരെ കാർമേഘക്കീഴിൽ.
പീലിനീർത്തുന്ന കാറ്റിൽ.
ഒരു മാരിവിൽ പൂവായി വിരിയും.
ദൂരെ കാർമേഘക്കീഴിൽ.
പീലിനീർത്തുന്ന കാറ്റിൽ.
ഒരു മാരിവിൽ പൂവായി വിരിയും.
നീല നിലാ മഴയിൽ ഇൗ
ഷാജഹാൻ ഞാൻ നനയും
നീ മൂളുന്ന രാഗത്തിൽ ഞാൻ ഒഴുകും
കഥയറിയാതെ പാടുന്ന ഗന്ധർവനാകും
എന്റെ പ്രണയത്തിന് ...
എന്റെ പ്രണയത്തിന് ...
എന്റെ പ്രണയത്തിന് ...
എന്റെ പ്രണയത്തിന് ...
വെണ്ണക്കല്ലിന്റെ കൂട്ടിൽ
നിത്യ പ്രേമത്തിന് മുന്നിൽ
പൊൻ പട്ടിന്റെ പൂമെത്ത തീർക്കാം
വെണ്ണക്കല്ലിന്റെ കൂട്ടിൽ
നിത്യ പ്രേമത്തിന് മുന്നിൽ
പൊൻ പട്ടിന്റെ പൂമെത്ത തീർക്കാം
പ്രാണപ്രിയാ നിനക്കായ് അതിൽ നാഗലതാലി തരാം
നീ വിരൽ തൊട്ടാൽ തേങ്ങുന്ന സാരംഗി ആവാം
കഥയറിയാതെ പാടുന്ന പൂങ്കുയിലാവാം
എന്റെ പ്രണയത്തിന് താജ് മഹലിൽ
വന്ന് ചേർന്നൊരു വനശലഭമെ.
എന്റെ യമുനതൻ തീരങ്ങളിൽ...
എന്റെ യമുനതൻ തീരങ്ങളിൽ...
അറിയാതെ കേഴുന്ന വേഴാമ്പലേ.
എന്റെ പ്രണയത്തിന് താജ് മഹലിൽ
വന്ന് ചേർന്നൊരു വനശലഭമെ.



Credits
Writer(s): Musafir, Robin Thirumala
Lyrics powered by www.musixmatch.com

Link