Chaanjadi Aadi - Male Vocals

ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി യുറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ കാണാക്കിനാക്കണ്ടുറങ്ങു നീ

ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി യുറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണാക്കിനാക്കണ്ടുറങ്ങു നീ

അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കൽക്കണ്ട കുന്നൊന്നു കാണായ് വരും
കൽക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തമ്പ്രാന്റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോൾ
അവിടെ എന്തൊരു രസമെന്നോ
പാൽക്കാവടിയുണ്ട് അരികെ
പായസപ്പുഴയുണ്ട് അവിടെ
കാത്തുകാത്തൊരമ്മയിരിപ്പുണ്ട്

ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി യുറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ കാണാക്കിനാക്കണ്ടുറങ്ങു നീ

അമ്മ നടക്കുമ്പോൾ ആകാശ ചെമ്പൊന്നിൻ
ചിലമ്പാതെ ചിലമ്പുന്ന പാദസരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാം പെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടിൽ നിറയെ സ്നേഹപ്പൂങ്കിളികൾ
കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട്

ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി യുറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ കാണാക്കിനാക്കണ്ടുറങ്ങു നീ
ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി യുറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ കാണാക്കിനാക്കണ്ടുറങ്ങു നീ

Credits
Writer(s): Kaithapram, Narayan Ramesh
Lyrics powered by www.musixmatch.com

Link