Neeathamare Punyam

നീലത്താമരേ പുണ്യം ചൂടിയെൻ
ധന്യമാം തപസ്സിൽ
നീലത്താമരേ ഓളം നീട്ടി നീ
ജാലമാം സരസ്സിൽ
ആവണി നാളിൽ ഞാൻ കണിയേകും കാവടി നീ അണിഞ്ഞു
ആതിരരാവിൽ നിൻ മിഴിനീറിൻ മഞ്ഞിൽ ഞാൻ നനഞ്ഞു

വെൺ സൂര്യനകലേ തേരിലണയെ
മെല്ലെ ഉണരും ചാരുതേ
കൺ പീലി നിരകൾ നിന്നെ ഉഴിയാൻ
ചിന്നി വരവായ് സ്നേഹിതെ

നീലത്താമരേ പുണ്യം ചൂടിയെൻ
ധന്യമാം തപസ്സിൽ

കുഞ്ഞല പുൽകും നല്ലഴകേ നിൻ
ആമുഖം ഇന്നെഴുതുമ്പോൾ
കുഞ്ഞല പുൽകും നല്ലഴകേ നിൻ
ആമുഖം ഇന്നെഴുതുമ്പോൾ
യെൻ അകമാകെ ഈറനണിഞ്ഞു
നിൻ കഥയൊന്ന് വിരിഞ്ഞു

വെൺ സൂര്യനകലേ തേരിലണയെ
മെല്ലെ ഉണരും ചാരുതേ
കൺ പീലി നിരകൾ നിന്നെ ഉഴിയാൻ
ചിന്നി വരവായ് സ്നേഹിതെ

നിൻ ചിരിയേതോ പൊന്നുഷസ്സായൻ
ചുണ്ടിലുരുമ്മിയിരുന്നു
നിൻ ചിരിയേതോ പൊന്നുഷസ്സായൻ
ചുണ്ടിലുരുമ്മിയിരുന്നു
നിൻ വ്യതയോരോ സന്ധ്യകളായെൻ
താഴ്വര തന്നിലെരിഞ്ഞു

വെൺ സൂര്യനകലേ തേരിലണയെ
മെല്ലെ ഉണരും ചാരുതേ
കൺ പീലി നിരകൾ നിന്നെ ഉഴിയാൻ
ചിന്നി വരവായ് സ്നേഹിതെ

നീലത്താമരേ പുണ്യം ചൂടിയെൻ
ധന്യമാം തപസ്സിൽ



Credits
Writer(s): Vayalar Sarathchandra Varma, Vidyasagar
Lyrics powered by www.musixmatch.com

Link