Oru Yatramozhiyode - Female Vocals

ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

ഒരു പാവം കനൽ മേഘം
മിഴി വാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ മഞ്ഞിൻ നേർത്ത മൗനമേ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ
എഴുതി നിൻ ഭാഗ്യ ജാതകം
ഒരു വാക്കിൻ പൂർണ ചന്ദ്രനെ
കാണാൻ നിൻ കൺ മറന്നുവോ

ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ
എഴുതി നിൻ ഭാഗ്യ ജാതകം
ഒരു വാക്കിൻ പൂർണ ചന്ദ്രനെ
കാണാൻ നിൻ കൺ മറന്നുവോ

ഒരു മനസ്സിലെ മർമ്മരം തരാം
തിരിയേ നീ പോരുമോ
ഒരു മനസ്സിലെ മർമ്മരം തരാം
തിരിയേ നീ പോരുമോ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

ഒരു വേനൽ കാറ്റിലിന്നലെ
വെറുതേ നാം വേർപിരിഞ്ഞു പോയി
ഒടുവിൽ നാം ഒന്നു ചേർന്നതീ
തണുവോലും തേൻ തടാകത്തിൽ

ഒരു വേനൽ കാറ്റിലിന്നലെ
വെറുതേ നാം വേർപിരിഞ്ഞു പോയി
ഒടുവിൽ നാം ഒന്നു ചേർന്നതീ
തണുവോലും തേൻ തടാകത്തിൽ

ഇനിയൊരു ജന ഭേരിയായ് വരാം
ഈ ജന്മം മാത്രമായ്
ഇനിയൊരു ജന ഭേരിയായ് വരാം
ഈ ജന്മം മാത്രമായ്

ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ
ഒരു പാവം കനൽ മേഘം
മിഴി വാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ മഞ്ഞിൻ നേർത്ത മൗനമേ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

മറക്കില്ല മനസ്സിൻ്റെ മുറിവിൽ നിന്നുരുകുന്ന
പ്രണയത്തിൻ മഴവില്ലു ഞാൻ
മരണത്തിൻ മടിയിലെ കുറുകുന്ന കലഹത്തിൻ
തലക്കുന്ന മഴപക്ഷി ഞാൻ
കാത്തിരിക്കാം, കാത്തിരിക്കാം
നൂറു കാതര ജന്മം ഞാൻ



Credits
Writer(s): Puthencherry Gireesh, Vipin Siddharth
Lyrics powered by www.musixmatch.com

Link