Ambazham (From "Oru Second Class Yaathra")

അമ്പാഴം തണലിട്ടൊരിടവഴിയിൽ
കുമ്മായം കുറിതൊട്ട മതിലരികിൽ
കണ്ണാടിക്കാവിലെ കുറുമൊഴിയേ
ഇനി ചെമ്മാനം ചോക്കുമ്പം തുണ വരുമോ
ഒളി മങ്ങാത്ത ചങ്ങാത്ത ചിരി തരുമോ
ചമ്പാവു പാടത്തെ ചെറുകിളിയേ
വരിനെല്ലായ് മുന്നാഴി കനവു തരൂ
മിഴിചിമ്മാതെ ഒന്നെന്റെ അരികെ വരൂ

അമ്പാഴം തണലിട്ടൊരിടവഴിയിൽ
കുമ്മായം കുറിതൊട്ട മതിലരികിൽ
അമ്പാഴം തണലിട്ടൊരിടവഴിയിൽ
കുമ്മായം കുറിതൊട്ട മതിലരികിൽ

മാമ്പൂവിൻ തേനൂറും മധുരദിനം
മായുന്നു പായുന്നു പലവഴി നാം
കല്ലായികാറ്റിൻ കൊലുസിട്ട ചിറകുകളായ്
ചങ്ങാലിപ്രാവ് പിരിയുന്നു മിഴി അകലേ
മങ്ങുന്നൂ നോട്ടം വിങ്ങുന്നൂ മൗനം
കണ്ടിട്ടും കാണാതെ മെല്ലെ നീ മറയെ
കണ്ടിട്ടും കാണാതെ നിന്നു ഞാനിതിലെ

ചമ്പാവു പാടത്തെ ചെറുകിളിയേ
വരിനെല്ലായ് മുന്നാഴി കനവു തരൂ
മിഴിചിമ്മാതെ ഒന്നെന്റെ അരികെ വരൂ
അമ്പാഴം തണലിട്ടൊരിടവഴിയിൽ
കുമ്മായം കുറിതൊട്ട മതിലരികിൽ

ചെന്തെങ്ങോ ചാഞ്ചാടും വയലിറമ്പിൽ
എൻ മോഹം മേയുന്ന മണിക്കുടിലിൽ
കണ്ചിമ്മിയാദ്യം കാണുന്ന കണിമലരേ
കൈനീട്ടമേകൂ പോന്നുംമ്മയെൻ നെറുകിൽ
ഉണ്ടെന്നോ കൂടെ കൈയ്യെത്തും ചാരെ
വാടാതെ വീഴാതെ എന്നെ കാത്തിരിക്കാൻ
തോളത്ത് ചായാനുമുണ്ട് നീയരികെ

അമ്പാഴം തണലിട്ടൊരിടവഴിയിൽ
കുമ്മായം കുറിതൊട്ട മതിലരികിൽ
കണ്ണാടിക്കാവിലെ കുറുമൊഴിയേ
ഇനി ചെമ്മാനം ചോക്കുമ്പം തുണ വരുമോ
ഒളി മങ്ങാത്ത ചങ്ങാത്ത ചിരി തരുമോ
ഇനി ചെമ്മാനം ചോക്കുമ്പം തുണ വരുമോ
ഒളി മങ്ങാത്ത ചങ്ങാത്ത ചിരി തരുമോ



Credits
Writer(s): Gopi Sundar, Harinarayanan
Lyrics powered by www.musixmatch.com

Link