Pularri Manjin

പുലരി മഞ്ഞിന് ചിറകുമായ് അണയുകയോ
ഇതുവരെയായ് ഞാൻ തിരയും മധുശലഭം
എന്നുള്ളിൽ വര്ണ്ണങ്ങളേഴും ചാലിച്ചൊരു
ഓമൽക്കനവുപോലെ വന്നുവോ...
കാണാത്തീരമായ് മറഞ്ഞു നീ പറയൂ
നിലാവിലും കിനാവിലും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ

അരുമയായെൻ നെറുകയിൽ തഴുകുകയോ
ഇലകളിലൂടെ ഉതിരും പുതുകിരണം...
എൻ മൗനം സ്വപങ്ങളാലെ പൂവിതറി
മായാ നിറങ്ങൾ ചൂടി നിന്നുവോ...
കാണാത്തേരിലേറിയെങ്ങനെ വന്നു നീ പറയൂ

നിലാവിലും കിനാവിലും വരാതെ വയ്യഴകേ

ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ

ഒരാകാശം തിരഞ്ഞു നാം...
ഇന്നോരെ തീരം കൊതിച്ചു നാം
ഇനി ചിറകു വീശി പറന്നിടാം
ഒരു ശിശിര രാവിൻ ഹിമകണമായ് പൂവിതളിൽ. ...
ഇതുവരെയും മറയുകയോ...
നിലാവുപോൽ കിനാവുപോൽ വരുന്നു നീയരികെ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
നിലാവിലും കിനാവിലും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ



Credits
Writer(s): Dev Deepak, Rafeeque Ahammed
Lyrics powered by www.musixmatch.com

Link