Ormathiruvil Kandu

ഓര്മ്മ തിരിവില് കണ്ടു മറന്നൊരു മുഖമായ് എങ്ങോ മറഞ്ഞു
നേരില് കാണ്മതു നേരിന് നിറവായ് എഴുതി നാള്വഴി നിറഞ്ഞു.
ജന്മപുണ്യം പകര്ന്നു പോകുന്ന ധന്യമാം മാത്രയില്
പൂവിറുക്കാതെ പൂവു ചൂടുന്ന നന്മയാല് മാനസം
കുളിരു നെയ്തു ചേര്ക്കുന്ന തെന്നലരിയ
വിരല് തഴുകി ഇന്നെന്റെ പ്രാണനില്

പഴയ ഓര്മ്മത്തിരിവില് കണ്ടു മറന്നൊരു
മുഖമായ് എങ്ങോ മറഞ്ഞു.
നേരില് കാണ്മതു നേരിന് നിറവായ്
എഴുതി നാള്വഴി നിറഞ്ഞു...

പഥികര് നമ്മള് പലവഴി വന്നീ പടവില ഒന്നായവര, കനിവിന് ദീപ നാളം കണ്ണില് കരുതി നിന്നായവര് [2]

ഉയിരിനുമൊടുവില് ഋഷിയുടെ മൊഴിയായ് ഒരു ചിറകടിയായ്
തുടി തുടി കൊള്ളും മഴയുടെ നടുവില് പാടുവതൊരു ദ്രുത താളം

പഴയ ഓര്മ്മത്തിരിവില് കണ്ടു മറന്നൊരു
മുഖമായ് എങ്ങോ മറഞ്ഞു.
നേരില് കാണ്മതു നേരിന് നിറവായ്
എഴുതി നാള്വഴി നിറഞ്ഞു...

പുലരും മണ്ണില് പലനാളൊടുവില് നിന്റെ മാത്രം
ദിനം, സഹജര് നിന്റെ വഴികളിലൊന്നായ് വിജയമോതും ദിനം [2]

ഉയിരിനുമൊടുവില് ഋഷിയുടെ മൊഴിയായ് ഒരു ചിറകടിയായ്
തുടി തുടി കൊള്ളും മഴയുടെ നടുവില് പാടുവതൊരു ദ്രുത താളം

പഴയ ഓര്മ്മത്തിരിവില് കണ്ടു മറന്നൊരു
മുഖമായ് എങ്ങോ മറഞ്ഞു.
നേരില് കാണ്മതു നേരിന് നിറവായ്
എഴുതി നാള്വഴി നിറഞ്ഞു
ജന്മപുണ്യം പകര്ന്നു പോകുന്ന ധന്യമാം മാത്രയില്
പൂവിറുക്കാതെ പൂവു ചൂടുന്ന നന്മയാല് മാനസം
കുളിരു നെയ്തു ചേര്ക്കുന്ന തെന്നലരിയ
വിരല് തഴുകി ഇന്നെന്റെ പ്രാണനില്
പഴയ ഓര്മ്മത്തിരിവില്...



Credits
Writer(s): Anil Panachooran, Bijibal
Lyrics powered by www.musixmatch.com

Link