Ormakal - Female Vocals

ഓർമ്മകൾ, ഓർമ്മകൾ ഓടക്കുഴലൂതി
ഓർമ്മകൾ, ഓർമ്മകൾ ഓടക്കുഴലൂതി
സമയമാം യമുനയോ, പിറകിലേക്കൊഴുകിയോ
മധുരമണിനാദം, മാടി വിളിക്കുന്നു
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

ദൂരെ, ദൂരെ ദൂരെ ബാല്യമെന്ന തീരം
മേലേ വാനിൻ മേലെ സ്നേഹമാകും താരം
പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല
മുരളി തൻ ഗീതം ദൂരെ
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

പാടി, ആടിപ്പാടി ആശയാം രാപ്പാടി
തേടി, നിൻ്റെ നെഞ്ചിൽ കൂടു തേടി വന്നു
ഈ വിശാലമായ മാറിൽ
താമരപ്പൂമെത്ത തീർക്കും
വേണുവിൻ ഗാനം ദൂരേ

ഓർമ്മകൾ, ഓർമ്മകൾ ഓടക്കുഴലൂതി
ഓർമ്മകൾ, ഓർമ്മകൾ ഓടക്കുഴലൂതി
സമയമാം യമുനയോ, പിറകിലേക്കൊഴുകിയോ
മധുരമണിനാദം, മാടി വിളിക്കുന്നു



Credits
Writer(s): K. S. Chithra
Lyrics powered by www.musixmatch.com

Link