Kolusaal Konchum

കൈസാ കൈസാ ഇഷ്ക് ഹൈ
തേരേ ബിനാ കൈസെ മേരാ ഇഷ്ക് ഹൈ
കൈസാ കൈസാ ഇഷ്ക് ഹൈ
തേരേ ബിനാ...

കൊലുസ്സാൽ കൊഞ്ചും പെണ്ണേ
നിൻ കസവിൻ കാലം വന്നേ
എൻ താരച്ചെപ്പിൽ താനേ മിന്നും താലിപ്പൊന്നുണ്ടേ
നീലപ്പീലിക്കണ്ണിൽ, എൻ നാണത്താലം കണ്ടോ

ഈ തുള്ളിത്തൂവും അഴകാൽ നിന്നെ മയക്കിയില്ലേ
നിൻ്റെ സ്വന്തമാക്കുവാൻ എന്നെ നിനക്കു തരാം
എന്നും കണ്ണിലുമ്മയായ് സ്നേഹം പകർന്നു തരാം
കൊലുസ്സാൽ കൊഞ്ചും പെണ്ണേ

കൈസാ കൈസാ ഇഷ്ക് ഹൈ
തേരേ ബിനാ കൈസെ മേരാ ഇഷ്ക് ഹൈ
കൈസാ കൈസാ ഇഷ്ക് ഹൈ

മിഴിത്തുമ്പി തേടും മലർക്കാലതീരം
പ്രണയാർദ്രമാം നിൻ മനസ്സിൻ്റെ ഓരം
മൊഴിച്ചെണ്ടിലൂറും കിനാത്തേൻ കണങ്ങൾ
പൊഴിയുന്നു മുന്നിൽ പുലർമാരിയായ്

സ്വയമുരുകിയ മൗനം, അകലെ മറയുകില്ലേ
സുഖമെഴുമൊരു പാട്ടിൻ ശ്രുതിയുണരുകയില്ലേ
ആ... നിനവുകളുടെ കൈകൾ തിരികളുഴിയുകില്ലേ
വനമലരുകളായ് നാം, വരമറിയുകയില്ലേ

നിൻ്റെ സ്വന്തമാക്കുവാൻ എന്നെ നിനക്കു തരാം
എന്നും കണ്ണിലുമ്മയായ് സ്നേഹം പകർന്നു തരാം
കൊലുസ്സാൽ കൊഞ്ചും, കൊഞ്ചും, കൊഞ്ചും

നിലാമൈന പാടും നിറം ചോരുമീണം
വിരൽതൊട്ടു വീണ്ടും വിളിക്കുന്ന നേരം
ഇളം മഞ്ഞു കൂട്ടിൽ ഒളിക്കുന്ന കാറ്റിൻ
ഒരു കുഞ്ഞു തൂവൽ നിനക്കേകിടാം

അഴകെഴുമനുരാഗം, അരുളുമരിയ മോഹം
കളകളമൊഴുകില്ലേ, പുഴയുടെ വഴി പോലെ
ആ... പരിഭവമുകിലെങ്ങോ, ഒടുവിലകലുകില്ലേ
മനസ്സുകളിനിയെന്നും, മധു നുകരുകയില്ലേ

കൊലുസ്സാൽ കൊഞ്ചും പെണ്ണേ
നിൻ കസവിൻ കാലം വന്നേ
എൻ താരച്ചെപ്പിൽ താനേ മിന്നും താലിപ്പൊന്നുണ്ടേ
നീലപ്പീലിക്കണ്ണിൽ, എൻ നാണത്താലം കണ്ടോ

ഈ തുള്ളിത്തൂവും അഴകാൽ നിന്നെ മയക്കിയില്ലേ
നിൻ്റെ സ്വന്തമാക്കുവാൻ എന്നെ നിനക്കു തരാം
എന്നും കണ്ണിലുമ്മയായ് സ്നേഹം പകർന്നു തരാം
കൊലുസ്സാൽ കൊഞ്ചും, കൊഞ്ചും

യേ കൈസാ കൈസാ ഇഷ്ക് ഹൈ (കൈസാ)
തേരേ ബിനാ കൈസെ മേരാ ഇഷ്ക് ഹൈ
കൈസാ കൈസാ ഇഷ്ക് ഹൈ
തേരേ ബിനാ



Credits
Writer(s): Rahul Raj Thankappan
Lyrics powered by www.musixmatch.com

Link