Aaraanu Kootu

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ, പോരിൻ നടുവിൽ തേരാളി കൂട്ട്
ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ നേരിൽ പൊരുതും
പോരാളി കൂട്ട് പോരാളി കൂട്ട്

അടവൊത്തു ചേർന്നാൽ പടവു കേറാം
പിടിവള്ളിയേകും തുടിപ്പുകളല്ലോ
അടിതെറ്റിയെന്നാൽ കരണ്ടുന്നതാകും കൂട്ട്

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ, നടുവിൽ, നടുവിൽ
പോരിൻ നടുവിൽ നേരിൽ പൊരുതും
പോരാളി കൂട്ട് പോരാളി കൂട്ട്

കന്നി കിനാവിനു കാതല് കൂട്ട്
മിന്നൽത്തിടമ്പിന് രാമഴ കൂട്ട്
കന്നിപളുങ്കിനു കൗതുകം കൂട്ട്
കണ്ണിൽ കളിയാടും കൈഭവം കൂട്ട്

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ, നടുവിൽ, നടുവിൽ
പോരിൻ നടുവിൽ നേരിൽ പൊരുതും
പോരാളി കൂട്ട് പോരാളി കൂട്ട്

ചങ്കിനു കൂട്ടായ് സങ്കടം വന്നാൽ
മുന്തിരിച്ചാറ് നല്ലൊരു കൂട്ട്
മുന്തിരിച്ചാറിലും സങ്കടം വന്നാൽ
നമ്മളല്ലേടാ നല്ലൊരു കൂട്ട്

കൂട്ടൊരു കൂട്ടായ് കൂടൊന്നു കൂട്ട്
കൊടിയൊന്നു നാട്ടു പടയൊന്നു കൂട്ട്
പോരിൻ നടുവിൽ, നടുവിൽ, നടുവിൽ
പോരിൻ നടുവിൽ നേരിൽ പൊരുതും
പോരാളി കൂട്ട് പോരാളി കൂട്ട്

അരികത്തു നിൽക്കും അഴകൊത്ത കൂട്ട്
പിടയുന്ന നെഞ്ചിൻ നടുവൊത്ത കൂട്ട്
പ്രണയനിലാവിൻ കുളിരുറവാം കൂട്ട്
പണം വന്നു ചേർന്നാൽ പലരുണ്ട് കൂട്ട്
പണം ഇല്ലായെങ്കിൽ അകലുന്ന കൂട്ട്

പോരിൻ നടുവിൽ, നടുവിൽ, നടുവിൽ
പോരിൻ നടുവിൽ നേരിൽ പൊരുതും
പോരാളി കൂട്ട് പോരാളി കൂട്ട്

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ നേരിൽ പൊരുതും
പോരാളി കൂട്ട് പോരാളി കൂട്ട്

കൂട്ടൊരു കൂട്ടായ് കൂടൊന്നു കൂട്ട്
കൊടിയൊന്നു നാട്ടു പടയൊന്നു കൂട്ട്
കൂട്ടൊരു കൂട്ടായ് കൂടൊന്നു കൂട്ട്
കൊടിയൊന്നു നാട്ടു പടയൊന്നു കൂട്ട്
ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ നേരിൽ പൊരുതും
പോരാളി കൂട്ട് തേരാളി കൂട്ട്

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ നേരിൽ പൊരുതും
പോരാളി കൂട്ട് തേരാളി കൂട്ട്
ആരാണ് കൂട്ട് ആ, പോരാളി കൂട്ട്



Credits
Writer(s): Jassie Gift, Anilkumar Panachoor
Lyrics powered by www.musixmatch.com

Link