Ezhunallunnu Rajavu

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നൂ
നാകലോക നാഥനീശോ എഴുന്നള്ളുന്നൂ
മാനവർക്കു വരം തൂകി എഴുന്നള്ളുന്നൂ
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നൂ
നാകലോക നാഥനീശോ എഴുന്നള്ളുന്നൂ
മാനവർക്കു വരം തൂകി എഴുന്നള്ളുന്നൂ

ബേത്ലഹേമിൽ വന്നുദിച്ചൊരു കനകതാരം
യൂദയായിൽ കതിരു വീശിയ പരമദീപം
ഉന്നതത്തിൽ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വർഗ്ഗഭോജ്യം
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നൂ
മാനവർക്കു വരം തൂകി എഴുന്നള്ളുന്നൂ

കാനായിൽ വെള്ളം വീഞ്ഞാക്കിയവൻ
കടലിൻ്റെ മീതേ നടന്നു പോയവൻ
മൃതിയടഞ്ഞ മാനവർക്കു ജീവനേകി
മനമിടിഞ്ഞ രോഗികൾക്കു സൗഖ്യമേകി
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നൂ
നാകലോക നാഥനീശോ എഴുന്നള്ളുന്നൂ
മാനവർക്കു വരം തൂകി എഴുന്നള്ളുന്നൂ

വഴികളേ പുതിയ മലരുകൾ അണിഞ്ഞീടുവിൻ
മനുജരേ മഹിതഗീതികൾ പൊഴിഞ്ഞീടുവിൻ
വൈരവും പകയുമെല്ലാം മറന്നീടുവിൻ
സാദരം കൈകൾ കോർത്ത് നിരന്നീടുവിൻ
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നൂ
നാകലോക നാഥനീശോ എഴുന്നള്ളുന്നൂ
മാനവർക്കു വരം തൂകി എഴുന്നള്ളുന്നൂ



Credits
Writer(s): Fr Abel Cmi, K K Antony
Lyrics powered by www.musixmatch.com

Link